
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി രാവിലെ പതിനൊന്നേമുക്കാലിന് രാജ്യത്തെ അഭിസംബോധന ചെയ്യും.
'മേരേ പ്യാരേ ദേശ്‍വാസിയോ (എന്‍റെ പ്രിയപ്പെട്ട നാട്ടുകാരേ),
ഇന്ന് രാവിലെ പതിനൊന്നേമുക്കാൽ മുതൽ പന്ത്രണ്ട് മണി വരെ
പ്രധാനപ്പെട്ട ഒരു പ്രഖ്യാപനവുമായി ഞാൻ നിങ്ങൾക്കിടയിൽ വരും.
ടെലിവിഷൻ, റേഡിയോ, സാമൂഹ്യമാധ്യങ്ങളിൽ ലൈവ് കാണുക'.
എന്നാണ് മോദിയുടെ ട്വീറ്റ്. മോദിയുടെ സ്വകാര്യ ട്വിറ്റർ അക്കൗണ്ടിലാണ് പ്രഖ്യാപനം.
മോദിയുടെ പ്രഖ്യാപനം തത്സമയം ഏഷ്യാനെറ്റ് ന്യൂസിന്‍റെ ഫേസ്ബുക്ക് പേജിൽ കാണാം.
വലിയ ആകാംക്ഷയോടെയാണ് രാജ്യം അഭിസംബോധന ഉണ്ടാകുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയെ കാത്തിരിക്കുന്നത്. എന്താണ് പ്രഖ്യാപിക്കാൻ പോകുന്നതെന്ന് ഇതുവരെ മോദി പറഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുണ്ട്. അതിനാൽ വമ്പൻ പ്രഖ്യാപനങ്ങളൊന്നും നടത്താൻ കഴിയില്ല. നയപരമായ ഒരു തീരുമാനങ്ങളും എടുക്കാനും പ്രഖ്യാപിക്കാനും മോദിക്ക് കഴിയുകയുമില്ല. അങ്ങനെ ചെയ്താൽ അത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാകുകയും ചെയ്യും.
ദേശീയ താൽപര്യമുള്ള വിഷയങ്ങളാണോ അതോ രാജ്യ സുരക്ഷയെ കുറിച്ച് സുപ്രധാന വിവരങ്ങളാണോ പ്രധാനമന്ത്രി പങ്കുവയ്ക്കുക എന്നതരത്തിലൊക്കെ വാര്‍ത്തകൾ വരുന്നുമുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam