ഇത് 'പവാർ പ്ലേ', ചില എംഎൽഎമാരെ എത്തിച്ചത് ബലം പ്രയോഗിച്ചോ? മഹാനാടകത്തിൽ കണക്കിലെ കളി

By Web TeamFirst Published Nov 23, 2019, 8:13 PM IST
Highlights

അജിത് പവാറിനൊപ്പം പോയി എന്ന് കരുതപ്പെട്ടിരുന്ന പലരെയും വിമാനത്താവളത്തിൽ നിന്നടക്കം ബലം പ്രയോഗിച്ച് പിടിച്ചുകൊണ്ടുവരികയായിരുന്നു എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന.

മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയവും റിസോർട്ടിലേക്ക് നീങ്ങുകയാണ്. എംഎൽഎമാരുടെ എണ്ണത്തിൽ ആശയക്കുഴപ്പം തുടരുന്നതോടെ, സ്വന്തം എംഎൽഎമാരെ ക്യാമ്പിൽ ഉറപ്പിച്ച് നിർത്താൻ അടിയന്തരമായി റിസോർട്ടുകളിലേക്ക് മാറ്റാൻ നീക്കം തുടങ്ങിക്കഴിഞ്ഞു. കുതിരക്കച്ചവടത്തിലേക്ക് നീങ്ങുകയാണെന്ന് വ്യക്തമായതോടെ ഇനി എണ്ണത്തിലാണ് കാര്യം.

അജിത് പവാറിനൊപ്പം പോയി എന്ന് കരുതപ്പെട്ടിരുന്ന പലരെയും വിമാനത്താവളത്തിൽ നിന്നടക്കം ബലം പ്രയോഗിച്ച് പിടിച്ചുകൊണ്ടുവരികയായിരുന്നു എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. 50 എംഎൽഎമാർ ഇപ്പോൾ എൻസിപി നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ആകെ എൻസിപിയ്ക്ക് 54 എംഎൽഎമാരാണ് ഉള്ളത്. അപ്പോൾ, അജിത് പവാർ അല്ലാതെ 3 എംഎൽഎമാർ മാത്രമേ ബിജെപി സർക്കാരിനൊപ്പമുള്ളൂ. അജിത് പവാറിനെ നിയമസഭാ കക്ഷിനേതൃസ്ഥാനത്ത് നിന്ന് പുറത്താക്കിക്കഴിഞ്ഞു. 

സുപ്രീംകോടതിയിൽ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിൽ അടിയന്തരമായി നിയമസഭ വിളിച്ച് ചേർത്ത് വിശ്വാസവോട്ട് തേടുകയാണെങ്കിൽ എണ്ണക്കണക്കാണ് കാര്യം. എന്താകും മഹാരാഷ്ട്രയിലെ കണക്കിലെ കളി?

തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ മഹാരാഷ്ട്രയിലെ സീറ്റ് കണക്കുകൾ ഇങ്ങനെയായിരുന്നു:

<div style="visibility: hidden" overflow tabindex=0 role=button aria-label="Loading..." placeholder>Loading...</div>

<div style="visibility: hidden" overflow tabindex=0 role=button aria-label="Loading..." placeholder>Loading...</div>

<div style="visibility: hidden" overflow tabindex=0 role=button aria-label="Loading..." placeholder>Loading...</div>

click me!