മോദി യുഎഇ സന്ദ‍ർശിച്ചേക്കില്ല; സന്ദർശനം വിവാദമാകുമോയെന്ന് ആശങ്ക

By Web TeamFirst Published Apr 11, 2019, 11:12 AM IST
Highlights

പരമോന്നത സിവിലിയൻ ബഹുമതിയായ ഷെയിക് സായിദ് മെഡൽ പ്രധാനമന്ത്രിയ്ക്ക് നൽകുമെന്ന് യുഎഇ പ്രഖ്യാപിച്ചിരുന്നു

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ സന്ദർശിക്കാനുള്ള സാധ്യത മങ്ങി. തെരഞ്ഞെടുപ്പിനിടെയുള്ള സന്ദർശനം വിവാദമാകും എന്നാണ് വിലയിരുത്തൽ. പ്രധാനമന്ത്രിയുടെ സന്ദ‍ർശനവേളയിൽ അബുദാബിയിലെ ക്ഷേത്രത്തിന്‍റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. പരമോന്നത സിവിലിയൻ ബഹുമതിയായ ഷെയിക് സായിദ് മെഡൽ പ്രധാനമന്ത്രിയ്ക്ക് നൽകുമെന്ന് യുഎഇ പ്രഖ്യാപിച്ചിരുന്നു.

അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രത്തിന്‍റെ നിർമാണം പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു ഉദ്ഘാടനം ചെയ്തത്. ദുബായ് ഓപ്പറ ഹൗസിൽനിന്നു വിഡിയോ കോൺഫറൻസ് വഴിയായിരുന്നു സ്വാമിനാരായണൻ ക്ഷേത്രത്തിന്‍റെ നിർമാണോദ്ഘാടനം.

click me!