
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബറിൽ കാനഡ സന്ദർശിക്കും. ഡിസംബർ 11, 12 തീയതികളിലാകും നരേന്ദ്ര മോദി എത്തുക എന്ന് കാനഡ പ്രഖ്യാപിച്ചു. ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിന് ശേഷം വഷളായ ഇന്ത്യ-കാനഡ ബന്ധം വീണ്ടും മെച്ചപ്പെടുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. ഇന്ത്യ-കാനഡ വ്യാപാര കരാർ അടക്കം സന്ദർശന വേളയിൽ ചർച്ചയാകും. കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി ഇത്തവണ റിപ്പബ്ലിക് ദിന പരേഡിൽ മുഖ്യ അതിഥിയാകും എന്നും സൂചനയുണ്ട്. കാനഡയിൽ നിന്ന് അമേരിക്കയിലെ ഫ്ലോറിഡയിൽ നടക്കുന്ന ജി 20 ഉച്ചകോടിക്കായി നരേന്ദ്ര മോദി പോകും. പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി മോദി പ്രത്യേക കൂടിക്കാഴ്ച നടത്താനാണ് സാധ്യത.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam