ബുള്‍ബുള്‍ ചുഴലിക്കാറ്റ്; സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി പ്രധാനമന്ത്രിയുടെ ഓഫീസ്

By Web TeamFirst Published Nov 7, 2019, 7:03 PM IST
Highlights

മണിക്കൂറിൽ 70 മുതൽ 90 കിലോമീറ്റർ വേഗതയിൽ നാളെയും മറ്റന്നാളും കാറ്റ്  വീശുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. 

ദില്ലി: ബുൾബുൾ ചുഴലിക്കാറ്റിനെ നേരിടാനുള്ള സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി പ്രധാനമന്ത്രിയുടെ ഓഫീസ്. പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം നടന്നു. ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ ഒഡീഷ ,പശ്ചിമ ബംഗാൾ , ആൻഡമാൻ നിക്കോബാർ ദ്വീപ് എന്നിവിടങ്ങളിൽ ജാഗ്രത നിർദേശം നല്‍കിയിരിക്കുകയാണ്. 

24 മണിക്കൂറും സ്ഥിതി നിരീക്ഷിച്ച് റിപ്പോർട്ട് നൽകാൻ ചീഫ് സെക്രട്ടറിമാർക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്. മണിക്കൂറിൽ 70 മുതൽ 90 കിലോമീറ്റർ വേഗതയിൽ നാളെയും മറ്റന്നാളും കാറ്റ്  വീശുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ദേശീയ ദുരന്തനിവാരണ സേന സജ്ജമാണ്. ഈ വർഷം ഇന്ത്യൻ തീരത്തടിക്കുന്ന ഏഴാമത്തെ ചുഴലിക്കാറ്റാണ് ബുൾബുൾ

click me!