ആ പെണ്‍കുട്ടിയെ വഴിയരികില്‍ കണ്ട് വാഹനം നിര്‍ത്തി മോദി ഇറങ്ങി, കാരണം കയ്യിലെ ആ ചിത്രം: വീഡിയോ

Published : May 31, 2022, 03:08 PM ISTUpdated : May 31, 2022, 07:32 PM IST
ആ പെണ്‍കുട്ടിയെ വഴിയരികില്‍ കണ്ട് വാഹനം നിര്‍ത്തി മോദി ഇറങ്ങി, കാരണം കയ്യിലെ ആ ചിത്രം: വീഡിയോ

Synopsis

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഹിമാചൽ പ്രദേശിൽ മെയ് 31 നാണ് പൊതുപരിപാടി അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി സംസാരിച്ചത്. 

ഷിംല: ഹിമാചല്‍ പ്രദേശിലെ ഷിംലയിലെത്തിയ പ്രധാനമന്ത്രി മോദിയെ (Prime minister modi_ കാത്ത് റോഡരികില്‍ ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നു, അവരുടെ കയ്യില്‍ ഒരു പെയിന്‍റിംഗും (girl with Painting).  ആ പെൺകുട്ടിയിൽ നിന്ന് പെയിന്റിംഗ് വാങ്ങാന്‍ പ്രധാനമന്ത്രി കാര്‍ നിര്‍ത്തി ഇറങ്ങി. കാരണം മറ്റൊന്നുമല്ല, മോദിയുടെ അമ്മയുടെ ചിത്രമായിരുന്നു ആ പെൺകുട്ടിയുടെ കയ്യിൽ ഉണ്ടായിരുന്നത്. മുഖ്യമന്ത്രി ജയ് റാം താക്കൂറിനൊപ്പം ഹിമാചൽ പ്രദേശിലെ മാൾ റോഡിലാണ് പ്രധാനമന്ത്രി എത്തിയത്.

അവിടെ വെച്ചാണ് പെൺകുട്ടി അദ്ദേഹത്തിന് പെയിന്റിം​ഗ് നൽകുന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കാർ നിർത്തി ഇറങ്ങി പെൺകുട്ടിയോട് അദ്ദേഹം സംസാരിക്കുന്നത്  ദൃശ്യങ്ങളിൽ കാണാം.   ബിജെപി സർക്കാരിന്‍റെ എട്ടാം വാർഷികത്തോട് അനുബന്ധിച്ചാണ് ഷിംലയിൽ പൊതുപരിപാടി സംഘടിപ്പിച്ചത്.

'2014 ന് മുമ്പ് വരെ അഴിമതിയും കൊള്ളയും സര്‍ക്കാരുകളുടെ ഭാഗമായിരുന്നു ; വിമര്‍ശിച്ച് പ്രധാനമന്ത്രി

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഹിമാചൽ പ്രദേശിൽ മെയ് 31 നാണ് പൊതുപരിപാടി അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി സംസാരിച്ചത്. 130 കോടി ജനങ്ങളുടെ കുടുംബത്തിലെ അംഗമാണ് താനെന്ന് പ്രധാനമന്ത്രി പറഞ്ഞു. സഹോദരങ്ങളുടെ സുരക്ഷയും ക്ഷേമവുമാണ് ലക്ഷ്യം. 2014 ന് മുമ്പ് അഴിമതി സർക്കാരിന്‍റെ അവിഭാജ്യ ഘടകമായിരുന്നു. കേന്ദ്രത്തിലെ ബിജെപി നേതൃത്വത്തിലുള്ള ഭരണത്തിന് അഴിമതിയോട് സഹിഷ്ണുതയില്ല. 2014 വരെ ദേശസുരക്ഷ തന്നെ ഭീഷണി ആയിരുന്നു. എന്നാൽ ഇന്ന് മിന്നലാക്രമണങ്ങളുടെ കാലമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിജെപി സർക്കാരിന്‍റെ എട്ടാം വാർഷികത്തോട് അനുബന്ധിച്ചാണ് ഷിംലയിൽ പൊതുപരിപാടി സംഘടിപ്പിച്ചത്. സർക്കാരിന്‍റെ വിവിധ പദ്ധതികൾ വഴി സഹായം ലഭിച്ച ആളുകളുമായി പ്രധാനമന്ത്രി സംസാരിച്ചു.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കർണാടകത്തിൽ ഗവർണർക്കെതിരെ കടുത്ത നടപടിക്കുള്ള സാധ്യത തേടി സർക്കാർ; നയപ്രഖ്യാപനം വായിക്കാത്ത നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും
നിയമസഭ തെരഞ്ഞെടുപ്പ്: കേരള നേതാക്കള്‍ ദില്ലിയില്‍; ഹൈക്കമാന്‍ഡുമായി ചർച്ച നടത്തും