ക്ഷേത്രസന്ദർശനം തുടർന്ന് മോദി; ശ്രീരം​ഗം ക്ഷേത്രത്തിൽ ദർശനം നടത്തി; ഉച്ചക്ക് ശേഷം രാമേശ്വരത്ത് എത്തും

Published : Jan 20, 2024, 01:32 PM IST
ക്ഷേത്രസന്ദർശനം തുടർന്ന് മോദി; ശ്രീരം​ഗം ക്ഷേത്രത്തിൽ ദർശനം നടത്തി; ഉച്ചക്ക് ശേഷം രാമേശ്വരത്ത് എത്തും

Synopsis

അയോധ്യയിലെ പ്രതിഷ്ഠ ചടങ്ങിന്  മുന്നോടിയായുളള ക്ഷേത്രപര്യടനത്തിൽ നരേന്ദ്ര മോദി ആദ്യമെത്തിയത് തിരുച്ചിറപ്പള്ളിയിലെ ശ്രീരംഗനാഥസ്വാമി ക്ഷേത്രത്തിൽ. 

ചെന്നൈ: തമിഴ്നാട്ടിൽ ക്ഷേത്ര സന്ദർശനം തുടർന്ന് പ്രധാമന്ത്രി. തിരുച്ചിറപ്പള്ളിയിലെ ശ്രീരംഗം ക്ഷേത്രത്തിൽ നരേന്ദ്രമോദി ദർശനം നടത്തി. അതേസമയം മോദിയുടെ ക്ഷേത്ര സന്ദർശനത്തിന് ബിജെപിയുടെ മിഷൻ സൌത്തുമായി ബന്ധമില്ലെന്ന് കേന്ദ്രമന്ത്രി എൽ.മുരുകൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു 

അയോധ്യയിലെ പ്രതിഷ്ഠ ചടങ്ങിന്  മുന്നോടിയായുളള ക്ഷേത്രപര്യടനത്തിൽ നരേന്ദ്ര മോദി ആദ്യമെത്തിയത് തിരുച്ചിറപ്പള്ളിയിലെ ശ്രീരംഗനാഥസ്വാമി ക്ഷേത്രത്തിൽ. റോഡ് ഷോയായി ക്ഷേത്രത്തിലെത്തിയ മോദിയെ  മുഖ്യപുരോഹിതന്മാർ ചേർന്ന് സ്വീകരിച്ചു. കമ്പരാമായണ പാരായണത്തിലും പ്രധാനമന്ത്രി പങ്കുചേർന്നു. 

ഉച്ചയ്ക്കുശേഷം  രാമേശ്വരത്ത് എത്തുന്ന മോദി സീതയ്ക്കൊപ്പം രാമൻ പ്രതിഷ്ഠ നടത്തിയെന്ന് വിശ്വസിക്കപ്പെടുന്ന ശിവക്ഷേത്രമായ രാമനാഥസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും. നാളെ ധനുഷ്ടകോടി കോതണ്ടരാമ സ്വാമി ക്ഷേത്രവും സന്ദർശിച്ച ശേഷമാകും മോദി വൈകിട്ടോടെ അയോധ്യയിലെത്തുക. വിശ്വാസവും പ്രാദേശിക സംസ്കാരവും വികസനവും കൂട്ടിയിണക്കി തെക്കേ ഇന്ത്യയിൽ പ്രചാരണം എന്ന ബിജെപി ലൈനുമായി മോദിയുടെ ക്ഷേത്രപര്യടനത്തെ ബന്ധിപ്പിക്കേണ്ടതില്ലെന്നാണ് കേന്ദ്രമന്ത്രി എൽ. മുരുകന്റെ പ്രതികരണം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

മലയാളി യുവതിയുടെ പരാതിയിൽ ട്വിസ്റ്റ്, നാട്ടിൽ വന്നപ്പോൾ കഴുത്തിലെ മുറിപ്പാട് കണ്ട കാമുകനോട് പറഞ്ഞത് പച്ചക്കള്ളം; ബെംഗളൂരു ബലാത്സംഗ പരാതി വ്യാജം
'സ്ത്രീകള്‍ക്ക് ധനസഹായം, സൗജന്യ യാത്ര' എല്ലാം കൈക്കൂലി', സിദ്ധരാമയ്യയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്