രാജ്യം ലോക്ക് ഡൗണിലേക്കോ? റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് കേന്ദ്രസര്‍ക്കാര്‍

By Web TeamFirst Published Mar 19, 2020, 5:51 PM IST
Highlights

 രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുമെന്ന പ്രചാരണം പ്രസാര്‍ ഭാരതി സിഇഒ ശശി ശേഖര്‍ നിഷേധിച്ചു.

ദില്ലി: കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യവേ എന്തെല്ലാം പ്രധാനപ്പെട്ട പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. കൊവിഡ് മുന്‍കരുതലിന്‍റെ ഭാഗമായി പ്രധാനമന്ത്രി രാജ്യത്ത് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന പ്രചാരണത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.  

രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുമെന്ന പ്രചാരണം പ്രസാര്‍ ഭാരതി സിഇഒ ശശി ശേഖര്‍ നിഷേധിച്ചു. രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുമെന്ന് ചില മാധ്യമങ്ങളില്‍ ഊഹാപോഹങ്ങള്‍ വരുന്നതായും എന്നാല്‍ അത് ശരിയല്ലെന്നുമാണ് പ്രസാര്‍ ഭാരതി വ്യക്തമാക്കിയിരിക്കുന്നത്. ജനങ്ങളുടെ മനസില്‍ അനാവശ്യമായ ഭയം ഇത്തരം ഊഹാപോഹങ്ങള്‍ സൃഷ്ടിക്കുമെന്നും പ്രസാര്‍ ഭാരതി വ്യക്തമാക്കി. 

കഴിഞ്ഞ ദിവസങ്ങളില്‍ കൊവിഡ് 19 സംബന്ധിച്ച് പ്രധാനമന്ത്രി നേരിട്ട് പ്രസ്താവനകള്‍ നടത്തിയിരുന്നില്ല. വിദേശകാര്യ മന്ത്രിയും ആരോഗ്യമന്ത്രിയുമാണ് പാര്‍ലമെന്‍റില്‍ കൊവിഡ് വൈറസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിച്ചിരുന്നത്.

ബിജെപിയുടെ പാര്‍ലമെന്‍ററി പാര്‍ട്ടിയോഗത്തില്‍ സംസാരിച്ച പ്രധാനമന്ത്രി, പാര്‍ലമെന്‍റ് നിര്‍ത്തിവേക്കെണ്ട ആവശ്യമില്ല, എംപിമാര്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളായിരുന്നു നല്‍കിയത്. ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യവേ കൊവിഡുമായി ബന്ധപ്പെട്ട നിര്‍ണ്ണായക പ്രഖ്യാപനങ്ങളായിരിക്കും പ്രധാനമന്ത്രി നല്‍കുക.


 

click me!