'300 കോടിയുടെ ആസ്ഥാന മന്ദിരം പണിയാൻ ആർഎസ്എസിന് പണം എവിടെനിന്ന്'; കടുത്ത വിമർശനവുമായി പ്രിയങ്ക് ഖാർ​ഗെ

Published : Jul 06, 2025, 02:34 PM IST
Priyank Kharge RSS Ban Statement

Synopsis

അധികാരത്തിലേറിയാൽ ഇഡി, ഐടി പോലുള്ള ഏജൻസികളെ ആർഎസ്എസ് ആസ്ഥാന കേന്ദ്രത്തിലേക്ക് അയക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കലബുറഗി: ആർഎസ്എസിനെതിരെ രൂക്ഷമായ വിമർശനവുമായി കർണാടക ഗ്രാമവികസന, പഞ്ചായത്ത് രാജ് മന്ത്രി പ്രിയങ്ക് ഖാർഗെ. 300-400 കോടി രൂപയുടെ ഓഫിസ് നിർമിക്കാൻ ആർഎസ്എസിന് എവിടെ നിന്നാണ് പണം ലഭിക്കുന്നതെന്നും അദ്ദേ​ഹം ചോദിച്ചു. 300 മുതൽ 400 കോടി രൂപ വരെ വിലമതിക്കുന്ന ഓഫീസ് കെട്ടിടങ്ങൾ നിർമ്മിക്കാൻ ആർഎസ്എസിന് എവിടെ നിന്നാണ് പണം ലഭിക്കുന്നത്. എന്തുകൊണ്ടാണ് അവരുടെ ഫണ്ടിംഗ് ഇത്ര അവ്യക്തമാകുന്നത്? ആർക്കെങ്കിലും ഉത്തരം അറിയാമെങ്കിൽ അവർ എന്നോട് പറയൂ. എന്തായാലും തനിക്ക് ഉത്തരം അറിയാമെന്നും ഖാർ​ഗെ കലബുറ​ഗിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. നമ്മൾ മൂന്നക്കം കടന്ന് അധികാരത്തിലേറിയാൽ ഇഡി, ഐടി പോലുള്ള ഏജൻസികളെ ആർഎസ്എസ് ആസ്ഥാന കേന്ദ്രത്തിലേക്ക് അയക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആർ‌എസ്‌എസും ബിജെപിയും ഭരണഘടനാ വിരുദ്ധരാണെന്ന് വീണ്ടും അദ്ദേഹം ആവർത്തിച്ചു. മുമ്പും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. അധികാരം ലഭിച്ചാൽ, ഈ രാജ്യത്തിന്റെ ഐക്യത്തിന് ഭീഷണിയാകുന്ന, മതപരമായ അടിസ്ഥാനത്തിൽ സമുദായങ്ങളെ ഭിന്നിപ്പിക്കുന്ന, ഭരണഘടനയുടെ തത്വങ്ങൾ ലംഘിക്കുന്ന സംഘടനകൾക്കെതിരെ നടപടിയെടുക്കുമെന്നും ഖാർ​ഗെ പറഞ്ഞു. ജാതി, വർഗീയ വിദ്വേഷം പ്രചരിപ്പിച്ചുകൊണ്ട് രാജ്യത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ വികസനത്തിന് ദോഷം വരുത്തുന്നവർ ദേശവിരുദ്ധരാണെന്ന് അംബേദ്കർ വ്യക്തമായി പറഞ്ഞിട്ടുണ്ട്. 

സോഷ്യലിം, സോക്യുലറിസം എന്നീ വാക്കുകളെക്കുറിച്ചുള്ള ബിജെപിയുടെയും ആർഎസ്എസിന്റെയും നിലപാടിനെയും അദ്ദേഹം വിമർശിച്ചു. തുടക്കം മുതൽ തന്നെ ആർ.എസ്.എസ് ഇന്ത്യൻ ഭരണഘടനയെ എതിർക്കുന്നു. അവരുടെ മാസികയായ ഓർഗനൈസറിൽ ഭരണഘടനയെ എതിർത്തിരുന്നു. മനുസ്മൃതിക്ക് വേണ്ടിയാണ് അവർ വാദിച്ചത്. ബ്രിട്ടീഷ് സൈന്യത്തിൽ ചേർന്ന് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ സൈന്യത്തിനെതിരെ പോരാടാൻ ഇന്ത്യക്കാരോട് സവർക്കർ ആഹ്വാനം ചെയ്തു. എന്തിനാണ് അദ്ദേഹം ബ്രിട്ടീഷുകാർക്ക് ക്ഷമാപണ കത്തുകൾ എഴുതിയതെന്നും എന്തുകൊണ്ടാണ് അദ്ദേഹം അവരുടെ പെൻഷൻ സ്വീകരിച്ചതെന്നും ഖാർ​ഗെ ചോദിച്ചു.

PREV
Read more Articles on
click me!

Recommended Stories

എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി
ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'