'പോഷകാഹാരക്കുറവ് മൂലം കുഞ്ഞുങ്ങൾ മരിക്കുന്നു. എന്തൊരു ഭരണമാണിത്'? യോ​ഗിയ്ക്കെതിരെ ആഞ്ഞടിച്ച് പ്രിയങ്കാ ​ഗാന്ധി

Web Desk   | Asianet News
Published : Dec 28, 2019, 11:20 AM ISTUpdated : Dec 28, 2019, 11:24 AM IST
'പോഷകാഹാരക്കുറവ് മൂലം കുഞ്ഞുങ്ങൾ മരിക്കുന്നു. എന്തൊരു ഭരണമാണിത്'? യോ​ഗിയ്ക്കെതിരെ ആഞ്ഞടിച്ച് പ്രിയങ്കാ ​ഗാന്ധി

Synopsis

പോഷകാഹാരക്കുറവ് മൂലം പെൺകുട്ടി മരിച്ച സംഭവത്തിന്റെ മാധ്യമറിപ്പോർട്ട് ചൂണ്ടിക്കാണിച്ച് ട്വിറ്ററിലൂടെയാണ് പ്രിയങ്കാ ​ഗാന്ധി വിമർശനമുന്നയിച്ചിരിക്കുന്നത്.   

ദില്ലി: ഉത്തർപ്രദേശിൽ പോഷകാഹാരക്കുറവ് മൂലം കുട്ടി മരിച്ച സംഭവത്തിൽ യോ​ഗി സർക്കാരിനെ കടന്നാക്രമിച്ച് കോൺ​ഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ​ഗാന്ധി. ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിൽ വികസന പ്രവർത്തനങ്ങൾ വെറും 'കാട്ടിക്കൂട്ടൽ' മാത്രമാണെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. പോഷകാഹാരക്കുറവ് മൂലം പെൺകുട്ടി മരിച്ച സംഭവത്തിന്റെ മാധ്യമറിപ്പോർട്ട് ചൂണ്ടിക്കാണിച്ച് ട്വിറ്ററിലൂടെയാണ് പ്രിയങ്കാ ​ഗാന്ധി വിമർശനമുന്നയിച്ചിരിക്കുന്നത്. 

''ഉത്തർപ്രദേശിലെ ബിജെപി സർക്കാർ കുട്ടികൾക്ക് ഉച്ചഭക്ഷണമായി നൽകുന്നത് വളരെ മോശം ഭക്ഷണമാണ്. കുട്ടികൾ തണുപ്പ് കൊണ്ട് വിറച്ചാൽ അവർക്ക് പുതയ്ക്കാനൊരു സ്വറ്റർ പോലും കൊടുക്കാനില്ല.'' പ്രിയങ്ക ​ഗാന്ധി ട്വീറ്റ് ചെയ്തു. ''പോഷകാഹാരക്കുറവ് മൂലം കുട്ടികള്‍ മരിക്കുകയാണ്. ഉത്തർപ്രദേശിലെ ബിജെപി സർക്കാരിന്റെ വികസന പ്രവർ‌ത്തനങ്ങളെല്ലാം വെറും പ്രഹസനങ്ങൾ മാത്രമാണ്. എന്ത് തരത്തിലുള്ള ഭരണമാണ് അവർ നടത്തുന്നത്?'' പ്രിയങ്ക രോഷത്തോടെ ചോദിക്കുന്നു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പുതിയ ലേബര്‍ കോഡ് വന്നാൽ ശമ്പളത്തിൽ കുറവുണ്ടാകുമോ?, വിശദീകരണവുമായി തൊഴിൽ മന്ത്രാലയം
നടന്നത് ഊഷ്മളമായ സംഭാഷണം; ട്രംപിനെ ടെലിഫോണിൽ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി, 'ആ​ഗോള സമാധാനത്തിനും സ്ഥിരതയ്ക്കും ഒരുമിച്ച് പ്രവർത്തിക്കും'