പ്രിയങ്ക ഗാന്ധി കൊവിഡ് നിരീക്ഷണത്തില്‍; നേമത്തെ പ്രചാരണം റദ്ദാക്കി

Published : Apr 02, 2021, 02:21 PM ISTUpdated : Apr 02, 2021, 03:20 PM IST
പ്രിയങ്ക ഗാന്ധി കൊവിഡ് നിരീക്ഷണത്തില്‍; നേമത്തെ പ്രചാരണം റദ്ദാക്കി

Synopsis

കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണെങ്കിലും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമാണ് പ്രിയങ്ക നിരീക്ഷണത്തില്‍ പോയത്.   

ദില്ലി: കൊവിഡ് നിരീക്ഷണത്തിലായതിനെ തുടര്‍ന്ന് പ്രിയങ്ക ഗാന്ധിയുടെ നേമത്തെ പ്രചാരണം റദ്ദാക്കി. ഭര്‍ത്താവ് റോബര്‍ട്ട് വദ്രക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് പ്രിയങ്ക സ്വയം നിരീക്ഷണത്തില്‍ പോയത്. കൊവിഡ് പരിശോധനയില്‍ നെഗറ്റീവാണെങ്കിലും മൂന്ന് നാല് ദിവസം താന്‍ നിരീക്ഷണത്തിലായിരിക്കുമെന്ന് ദൃശ്യസന്ദേശത്തില്‍ പ്രിയങ്ക ഗാന്ധി അറിയിച്ചു. 

ഇന്ന് അസമിലും തുടര്‍ന്ന് തമിഴ്നാട്ടിലും പ്രചാരണം നടത്താന്‍ ഉദ്ദേശിച്ചിരുന്ന പ്രിയങ്ക ഗാന്ധി നാളെ വൈകിട്ടോടെ തിരുവനന്തപുരത്തെത്താനായിരുന്നു തീരുമാനിച്ചിരുന്നത്. കൊട്ടിക്കലാശ ദിവസം നേമം, കഴക്കൂട്ടം മണ്ഡലങ്ങളില്‍ പ്രചാരണം നടത്താനായിരുന്നു പദ്ധതി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മോദിക്ക് കത്തുകൾ അയച്ചിട്ടും ഒരു പ്രതികരണവും ഇല്ലെന്ന് സ്റ്റാലിൻ; ഊർജ പ്രതിസന്ധിയിൽ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി
പശ്ചിമേഷ്യൻ യുദ്ധസാഹചര്യവും പ്രത്യാഘാതങ്ങളും ചർച്ച ചെയ്യാൻ കേന്ദ്രസർക്കാരിന്റെ സർവകക്ഷിയോഗം ഇന്ന്; കേന്ദ്ര പ്രതിരോധ മന്ത്രി അധ്യക്ഷത വഹിക്കും