'ആയിരത്തോളം സ്ത്രീകളെ പീഡിപ്പിച്ച ആളാണ് പ്രജ്വൽ, അയാളുമായി വേദി പങ്കിട്ടയാളാണ് മോദി', ആഞ്ഞടിച്ച് പ്രിയങ്ക

Published : Apr 29, 2024, 08:55 PM IST
'ആയിരത്തോളം സ്ത്രീകളെ പീഡിപ്പിച്ച ആളാണ് പ്രജ്വൽ, അയാളുമായി വേദി പങ്കിട്ടയാളാണ് മോദി', ആഞ്ഞടിച്ച് പ്രിയങ്ക

Synopsis

ലൈംഗിക പീഡന പരാതി ഉയര്‍ന്ന ദേവഗൗഢയുടെ കൊച്ചുമകനും കര്‍ണാടക ഹസൻ ലോക്സഭാ മണ്ഡലം സ്ഥാനാര്‍ത്ഥിയുമായി പ്രജ്വൽ രേവണ്ണക്കെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി

ലൈംഗിക പീഡന പരാതി ഉയര്‍ന്ന ദേവഗൗഢയുടെ കൊച്ചുമകനും കര്‍ണാടക ഹസൻ ലോക്സഭാ മണ്ഡലം സ്ഥാനാര്‍ത്ഥിയുമായി പ്രജ്വൽ രേവണ്ണക്കെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി. ആയിരത്തോളം സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച ആളാണ് പ്രജ്വൽ എന്ന് പ്രിയങ്ക പറ‍ഞ്ഞു. അയാളുമായി വേദി പങ്കിട്ട് അയാൾക്ക് വേണ്ടി വോട്ട് ചോദിച്ച ആൾ ആണ് മോദി. പ്രജ്വലിന്റെ വിവാദത്തിൽ മോദിയും അമിത് ഷായും നിശ്ശബ്ദരായി തുടരുന്നതെന്ത് കൊണ്ടെന്നും പ്രിയങ്ക ചോദിച്ചു.

കുറച്ച് ദിവസം മുൻപേ താൻ കുട്ടികളെ കാണാൻ 3 ദിവസം മാറി നിന്നപ്പോൾ വിദേശത്തേക്ക് രക്ഷപ്പെട്ടു എന്ന് ആരോപിച്ചവർ ആണ് മോദിയും അമിത് ഷായും. അവരുടെ മൂക്കിന് താഴെ നിന്ന് പ്രജ്വലിനെപ്പോലെ ഒരു കുറ്റവാളി ഓടി രക്ഷപ്പെട്ടിട്ടും ഇവർ അറിഞ്ഞില്ലേ?.  പ്രജ്വൽ രാജ്യം വിട്ടത് കേന്ദ്രസർക്കാരിന്റെ അറിവോടെ അല്ലെന്ന് എങ്ങനെ വിശ്വസിക്കും എന്നും പ്രിയങ്ക ചോദിച്ചു.

പീഡന പരാതിയിൽ  പ്രജ്വൽ രേവണ്ണക്കെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നനു. പ്രജ്വലും അച്ഛൻ രേവണ്ണയും പല തവണ പീഡിപ്പിച്ചുവെന്ന പീഡിപ്പിച്ചെന്ന് കാട്ടി ഒരു യുവതി നൽകിയ പരാതിയിലായിരുന്നു ഹൊലെനരസിപൂർ പൊലീസ് ഇരുവർക്കുമെതിരെ കേസെടുത്തത്. ഹാസനിലെ സിറ്റിംഗ് എംപിയായ പ്രജ്വലിനെതിരെ അശ്ലീല വീഡിയോ വിവാദം കത്തി പടരുന്നതിനിടെയാണ് പ്രജ്വലും അച്ഛൻ രേവണ്ണയും പല തവണ പീഡിപ്പിച്ചെന്നാരോപിച്ച് യുവതി പൊലീസിൽ പരാതി നൽകുന്നത്.

ലൈംഗിക പീഡന പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പ്രജ്വൽ രാജ്യം വിട്ടു. ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലേക്കാണ് പ്രജ്വൽ പോയിരിക്കുന്നതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. അതേസമയം, കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടട്ടെയെന്നും രാജ്യം വിട്ട പ്രജ്വലിനെ പൊലീസ് തിരിച്ച് കൊണ്ടുവന്നോളുമെന്നുമാണ് പ്രജ്വലിന്റെ ചെറിയച്ഛനും മുൻ മുഖ്യമന്ത്രിയുമായ കുമാരസ്വാമി പ്രതികരിച്ചത്. പ്രജ്വലിനെ കൈവിട്ടുകൊണ്ടുള്ള കുമാരസ്വാമിയുടെ പ്രസ്താവന ദേവഗൗഡ കുടുംബത്തിലെ ഭിന്നതയുടെ സൂചനയായി.

ദേവഗൗഡ കുടുംബത്തിലെ പോര് മറ നീക്കി പുറത്തേക്ക്; പ്രജ്വലിനെതിരെ വീണ്ടും കുമാരസ്വാമി, അച്ഛനെതിരെയും വിമർശനം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബെംഗളൂരുവിൽ യുവതിയെയും മാതാപിതാക്കളെയും പെട്രോളൊഴിച്ച് തീകൊളുത്തി: അക്രമി പിടിയിൽ
ഉറങ്ങിക്കിടന്ന വിദ്യാർത്ഥികളെ തലങ്ങും വിലങ്ങും അടിച്ചു, സഹപാഠിയുടെ ആക്രമണത്തിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി മരിച്ചു