സ്വന്തം പാർട്ടിയിൽ സ്ഥാനം ഉറപ്പിക്കാനുള്ള ശ്രമം; പ്രിയങ്ക ​ഗാന്ധിക്കെതിരെ സ്മൃതി ഇറാനി

Web Desk   | Asianet News
Published : Feb 22, 2020, 03:21 PM ISTUpdated : Feb 22, 2020, 03:28 PM IST
സ്വന്തം പാർട്ടിയിൽ സ്ഥാനം ഉറപ്പിക്കാനുള്ള ശ്രമം; പ്രിയങ്ക ​ഗാന്ധിക്കെതിരെ സ്മൃതി ഇറാനി

Synopsis

ദില്ലി ഇലക്ഷനിലെ പരാജയത്തിന് ശേഷമാണ് കോൺ​ഗ്രസിന് വേണ്ടി പോരാടാനുള്ള സമയമാണിതെന്ന് പ്രിയങ്ക ​ഗാന്ധി അം​ഗീകരിച്ചത്.   

ലക്നൗ: പാർട്ടിയിൽ സ്ഥാനം ഉറപ്പാക്കാൻ വേണ്ടിയാണ് പ്രിയങ്ക ​ഗാന്ധി വദ്ര പതിവായി ഉത്തർപ്രദേശിന്‍റെ കാര്യത്തില്‍ അമിത താത്പര്യം പ്രകടിപ്പിക്കുന്നതെന്ന്  കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ''സ്വന്തം പാർട്ടിയായ കോൺ​ഗ്രസിൽ മാത്രമാണ് പ്രിയങ്ക ​ഗാന്ധി സജീവമായിട്ടുള്ളത്. കാരണം സ്വന്തം പാർട്ടിയിൽ സ്ഥാനം നേടാൻ വേണ്ടിയാണ് അവർ പ്രവർത്തിക്കുന്നത്.'' ലക്നൗവിലെ ഹിന്ദുസ്ഥാൻ സമാ​ഗം പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവേ സ്മൃതി ഇറാനി പറഞ്ഞു. കഴിഞ്ഞ ജനുവരിയിലാണ് പ്രിയങ്ക ​ഗാന്ധി കോൺ​ഗ്രസ് പാർട്ടിയിലെ ഔദ്യോ​ഗിക സ്ഥാനം ഏറ്റെടുത്തത്. 

എന്നാൽ പൊതുതെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് പാർട്ടിക്കേറ്റ പ്രഹരം തടയാൻ പ്രിയങ്ക ​ഗാന്ധിക്ക് സാധിച്ചില്ല. മാത്രമല്ല, സഹോദരനും മുൻ കോൺ​ഗ്രസ് പ്രസിഡന്റുമായിരുന്ന രാഹുൽ ​ഗാന്ധി അമേഠിയിൽ പരാജയം ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. പിന്നീട് ദില്ലി തെരഞ്ഞെടുപ്പിലും കോൺ​ഗ്രസിന് നേട്ടമൊന്നും സംഭവിച്ചില്ല. ദില്ലി ഇലക്ഷനിലെ പരാജയത്തിന് ശേഷമാണ് കോൺ​ഗ്രസിന് വേണ്ടി പോരാടാനുള്ള സമയമാണിതെന്ന് പ്രിയങ്ക ​ഗാന്ധി അം​ഗീകരിച്ചത്. 

അടുത്തിടെയാണ് മോദിയുടെ മണ്ഡലമായ വരാണസിയും അസം​ഗഡും പ്രിയങ്ക സന്ദർശിച്ചത്. പൗരത്വ നിയമ ഭേദ​ഗതിക്കും (സി‌എ‌എ) ദേശീയ പൗരത്വ രജിസ്റ്ററിനും (എൻ‌ആർ‌സി) എതിരെയുള്ള പ്രതിഷേധത്തിലെ പ്രവർത്തകരെ സന്ദർശിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു രണ്ട് സന്ദർശനങ്ങളും. ഉത്തർപ്രദേശിൽ യോ​ഗി ആദിത്യനാഥിനെതിരെ നിരവധി തവണ പ്രിയങ്ക ​ഗാന്ധി ശബ്ദമുയർത്തിയിട്ടുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അമ്മയുടെ മടിയിലിരുന്ന കുഞ്ഞിനെ തട്ടിപ്പറിച്ച് കുരങ്ങൻ ഓടി മേൽക്കൂരയിൽ കയറി, കിണറ്റിലേക്കിട്ടു, രക്ഷയായത് ഡയപ്പര്‍!
രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള മെഡൽ ദില്ലി പൊലീസിലെ മലയാളി ആര്‍ എസ് ഷിബുവിന്, കേരളത്തിൽ നിന്നുള്ള എസ്‍പി ഷാനവാസിന് വിശിഷ്ട സേവനത്തിനുള്ള മെഡൽ