കശ്മീരില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു: ബാരാമുള്ളയില്‍ ഒരു ഭീകരന്‍ പിടിയില്‍

Published : Feb 22, 2020, 03:16 PM IST
കശ്മീരില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു: ബാരാമുള്ളയില്‍ ഒരു ഭീകരന്‍ പിടിയില്‍

Synopsis

2020-ലെ ആദ്യത്തെ രണ്ട് മാസത്തില്‍ ജമ്മു കാശ്മീരില്‍  12 ഏറ്റുമുട്ടലുകളിലായി 25 ഭീകരർ കൊല്ലപ്പെട്ടെന്ന് ഡിജിപി

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടില്‍ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടുവെന്ന് ഡിജിപി ദില്‍ബാഗ് സിംഗ്. ലഷ്കർ ഇ തോയ്ബ ഭീകരരായ നവീദ് അഹമ്മദ് ഭട്ട്, ആക്വിബ് യാസീന്‍ ഭട്ട് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവ‍ർ നിരവധി കേസുകളില്‍ പ്രതികളാണെന്ന് ‍ഡിജിപി പറഞ്ഞു.  

2020-ലെ ആദ്യത്തെ രണ്ട് മാസത്തില്‍ തന്നെ ജമ്മു കാശ്മീരില്‍ മാത്രം 12 ഏറ്റുമുട്ടലുകളിലായി 25 ഭീകരർ കൊല്ലപ്പെട്ടു. ഭീകരവാദികളെ സഹായിച്ച 40-ലധികം പേർ ഇതുവരെ പിടിയിലായി. ഇന്ന് ബാരാമുള്ളയില്‍ ജുനൈദ് ഫാറൂഖ് പണ്ഡിറ്റ് എന്ന ഹിസ്ബുൾ മുജാഹിദീന്‍ ഭീകരന്‍ കരസേനയുടെ പിടിയിലായിരുന്നു.
 

PREV
click me!

Recommended Stories

1.5 കോടി ലോട്ടറി അടിച്ചു, പിന്നാലെ ഭയന്ന ദമ്പതികൾ ഒളിവിൽ പോയി; സുരക്ഷ ഉറപ്പ് നൽകി പോലീസ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, നിര്‍ണായക സംഭാഷണം മോദി ജോര്‍ദാൻ സന്ദര്‍ശിക്കാനിരിക്കെ