
ദില്ലി: മദർ തെരേസയുടെ 110-ാം ജന്മവാർഷികത്തിൽ ഓർമകൾ പങ്കുവച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിനു പിന്നാലെ തന്റെ കുടുംബത്തെ സന്ദർശിച്ച മദർ തെരേസ അവരോടൊപ്പം പ്രവർത്തിക്കാൻ തന്നെ ക്ഷണിച്ചുവെന്ന് പ്രിയങ്ക അനുസ്മരിച്ചു. പഴയ കാലത്തെ ചിത്രങ്ങൾ പങ്കുവച്ചു കൊണ്ടായിരുന്നു പ്രിയങ്കയുടെ കുറിപ്പ്.
"എന്റെ പിതാവ് കൊല്ലപ്പെട്ടതിനുശേഷം മദർ തെരേസ ഞങ്ങളെ കാണാൻ വന്നിരുന്നു. എനിക്കു പനി ഉണ്ടായിരുന്നു. അവർ എന്റെ കട്ടിലിൽ ഇരുന്ന് കൈ പിടിച്ചു. എന്നിട്ട് പറഞ്ഞു, എന്നോടൊപ്പം വരൂ, ഒരുമിച്ചു പ്രവർത്തിക്കാം. ഞാൻ വർഷങ്ങളോളം അങ്ങനെ ചെയ്തു. നിസ്വാർഥ സേവനത്തിന്റെയും സ്നേഹത്തിന്റെയും പാത എന്നെ തുടർന്നും കാണിക്കുന്ന, എല്ലാ മിഷണറീസ് ഓഫ് ചാരിറ്റി സിസ്റ്റർമാരുടെയും സൗഹൃദത്തിന് നന്ദി", പ്രിയങ്ക ട്വീറ്റ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam