
ലഖ്നൗ: നരേന്ദ്രമോദി സർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ട്വിറ്ററിലൂടെ ആയിരുന്നു പ്രിയങ്കയുടെ വിമർശനം. വിലക്കയറ്റത്തിലൂടെ സർക്കാർ പാവപ്പെട്ട ജനങ്ങളുടെ വയറ്റത്തടിക്കുകയാണെന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തു.
ചില്ലറ പണപ്പെരുപ്പം 2019 ഡിസംബറിൽ അഞ്ചര വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 7.35 ശതമാനമായി ഉയർന്നുവെന്ന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് പ്രിയങ്ക രംഗത്തെത്തിയിരിക്കുന്നത്.
"സാധാരണക്കാർക്ക് താങ്ങാനാകുന്നതിലും അപ്പുറമാണ് പച്ചക്കറികളുടേയും മറ്റ് ഭക്ഷ്യവസ്തുക്കളുടേയു വിലക്കയറ്റം. പച്ചക്കറികൾ, എണ്ണ, പയർവർഗ്ഗങ്ങൾ, മാവ് എന്നിവ വിലകൂടിയാൽ അവർ എന്ത് കഴിക്കും? സാമ്പത്തിക മാന്ദ്യം മൂലം പാവപ്പെട്ടവന് തൊഴിൽ പോലും ലഭിക്കുന്നില്ല. ബിജെപി സർക്കാർ സാധാരണക്കാരന്റെ പോക്കറ്റ് കാലിയാക്കി വയറ്റത്തടിച്ചിരിക്കുകയാണ്" പ്രിയങ്ക ഗാന്ധി ഹിന്ദിയിൽ ട്വീറ്റ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam