7 വർഷത്തെ പ്രണയം, പ്രിയങ്കാ ഗാന്ധിയുടെ മകന്റെ വിവാഹ നിശ്ചയം കഴിഞ്ഞു, ഭാവി വധു ഫോട്ടോഗ്രാഫറും നിർമ്മാതാവും

Published : Dec 30, 2025, 12:01 PM IST
Priyanka Gandhi's Son Raihan Vadra Engaged

Synopsis

ഡെറാഡൂണിൽ നിന്ന് സ്കൂൾ പഠനം പൂർത്തിയാക്കിയ റെയ്ഹാൻ ലണ്ടനിൽ നിന്നാണ് ഓറിയന്റൽ ആനൃൻഡ് ആഫ്രിക്കൻ സ്റ്റഡീസിൽ പഠനം പൂർത്തിയാക്കിയത്.

ദില്ലി:കോൺഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധിയുടെ മകന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. പ്രിയങ്ക ഗാന്ധി, റോബർട്ട് വദ്ര ദമ്പതികളുടെ മകൻ റെയ്ഹാൻ വദ്രയുടെ വിവാഹ നിശ്ചയമാണ് കഴിഞ്ഞത്. ദീർഘകാലമായുള്ള സുഹൃത്ത് അവിവാ ബായ്ഗ് ആണ് പ്രതിശ്രുത വധു. കഴിഞ്ഞ ഏഴ് വർഷമായി അവിവായുമായി പ്രണയത്തിലാണ് 25കാരനായ റെയ്ഹാൻ. ദില്ലി സ്വദേശിനിയാണ് അവിവാ. ഡെറാഡൂണിൽ നിന്ന് സ്കൂൾ പഠനം പൂർത്തിയാക്കിയ റെയ്ഹാൻ ലണ്ടനിൽ നിന്നാണ് ഓറിയന്റൽ ആനൃൻഡ് ആഫ്രിക്കൻ സ്റ്റഡീസിൽ പഠനം പൂർത്തിയാക്കിയത്. ഫോട്ടോഗ്രാഫറും പ്രൊഡ്യൂസറുമാണ് അവിവാ. പത്താം വയസ്സ് മുതൽ ഫോട്ടോഗ്രഫിയില്‍ താല്‍പര്യമുള്ള വിഷ്വൽ ആർട്ടിസ്റ്റാണ് റെയ്ഹാൻ. വന്യജീവി, നഗരം, കൊമേഴ്സ്യൽ ഫോട്ടോഗ്രാഫി എന്നിവയാണ് റെയ്ഹാന്റെ പോർട്ട്‌ഫോളിയോയിലെ പ്രധാന വിഷയങ്ങള്‍. മുത്തശ്ശനും മുൻ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയുടെ ചിത്രങ്ങളും റെയ്ഹാന്റെ പഠനവിഷയങ്ങളായിരുന്നു. 2021 മുതൽ ഫോട്ടോഗ്രാഫി എക്സിബിഷനുകൾ റെയ്ഹാൻ നടത്തിയിട്ടുണ്ട്. ദില്ലിയിലെ ബിക്കാനീർ ഹൌസിൽ 2021ലായിരുന്നു റെയ്ഹാന്റെആദ്യത്തെ പ്രദർശനം.

പ്രാഥമിക വിദ്യാഭ്യാസം ദില്ലിയിൽ നിന്ന് പൂർത്തിയാക്കിയ ശേഷം ഒ പിജിൻഡാൽ ഗ്ലോബൽ സർവകലാശാലയിൽ നിന്നാണ് അവിവാ മീഡിയ കമ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിൽ ബിരുദം നേടിയത്. മുൻ ദേശീയ ഫുട്ബോൾ താരം കൂടിയാണ് അവിവാ. ഇരു കുടുംബങ്ങളുടേയും അനുഗ്രഹത്തോടെയാണ്ബന്ധമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇൻസ്റ്റഗ്രാമിൽ നിന്ന് ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ സമൂഹത്തിൽ മാറ്റങ്ങൾ വരുത്താനുള്ള പ്രവർത്തനങ്ങളിൽ സജീവമാണ് അവിവാ. 2019ലും 2023ലും അവിവാ സ്വതന്ത്രമായി ഫോട്ടോഗ്രാഫി എക്സിബിഷനുകൾ നടത്തിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കരച്ചിൽ കേട്ടത് ക്ഷേത്ര ദർശനത്തിന് എത്തിയവർ, ഓടിച്ചെന്ന് തെരച്ചിൽ നടത്തി; ക്ഷേത്രത്തിനടുത്ത് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
`നടിയെ കാലുകുത്താൻ അനുവദിക്കില്ല'; സണ്ണി ലിയോണിന്റെ പുതുവത്സര പരിപാടിയെ ചൊല്ലി വിവാദം