
ദില്ലി: ബിജെപിക്ക് ഗുണം ചെയ്യുന്നതിനെക്കാൾ നല്ലത് മരിക്കുന്നതാണെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ലോക്സഭാ തെരഞ്ഞെടുപ്പിൽ ദുർബലരായ സ്ഥാനാർത്ഥികളെയാണ് നിർത്തുന്നതെന്ന് താൻ പറഞ്ഞിട്ടില്ലെന്നും പ്രിയങ്ക പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിക്കുകയായിരുന്നു അവർ.
തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സ്വന്തം ശക്തി ഉപയോഗിച്ചാണ് പേരാടുന്നതെന്ന് എനിക്ക് കൃത്യമായി പറയാൻ സാധിക്കും. നമ്മുടെ സ്ഥാനാർത്ഥികൾ ശക്തമായി തന്നെ ഓരോ മണ്ഡലങ്ങളിലും പോരാടും. ബിജെപിക്ക് ഗുണം ചെയ്യുന്നതിനെക്കാൾ മരിക്കുന്നതാണ് ഭേദമെന്നും പ്രിയങ്ക പറഞ്ഞു. ബിജെപിക്കെതിരെ ശക്തമായ പോരാട്ടം കാഴ്ചവയ്ക്കുക അല്ലെങ്കിൽ അവരുടെ വോട്ടുവിഹിതം വെട്ടിക്കുറയ്ക്കുക എന്നതാണ് കോൺഗ്രിസന്റെ ലക്ഷ്യം. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ഥാനാർത്ഥികളെ കണ്ടെത്തിയതെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.
ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് ദുര്‍ബല സ്ഥാനാര്‍ത്ഥികളെയാണ് നിര്‍ത്തുന്നതെന്ന് പ്രിയങ്ക പറഞ്ഞതായി ഇന്നലെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ദുര്‍ബലരായ സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് മത്സരരംഗത്ത് ഇറക്കിയത് കൃത്യമായ ലക്ഷ്യത്തോടെ ആയിരുന്നു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതിനെതിരെ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും രംഗത്തുവന്നിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam