പാകിസ്ഥാൻ അനുകൂല പരാമർശം; ഒരു എംഎൽഎയും വക്കീലുമടക്കം അറസ്റ്റിൽ, 3 സംസ്ഥാനങ്ങളിൽ നിന്ന് പിടിയിലായത് 19 പേർ

Published : Apr 27, 2025, 09:35 AM IST
പാകിസ്ഥാൻ അനുകൂല പരാമർശം; ഒരു എംഎൽഎയും വക്കീലുമടക്കം അറസ്റ്റിൽ, 3 സംസ്ഥാനങ്ങളിൽ നിന്ന് പിടിയിലായത് 19 പേർ

Synopsis

സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ നടത്തിയ പരാമ‌ർശങ്ങളിന്മേലാണ് മിക്ക അറസ്റ്റുകളും. 14 പേ‌ർ അറസ്റ്റിലായത് അസമിലാണ്. 

ഗുവാഹത്തി: പഹൽഗാമിൽ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലടക്കം നടത്തിയ പാകിസ്ഥാൻ അനുകൂല, വിദ്വേഷ പരാമ‌ർശങ്ങളെത്തുടർന്ന് വടക്കുകിഴക്കൻ മേഖലയിലെ മൂന്ന് സംസ്ഥാനങ്ങളിൽ നിന്ന് 19 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അസം, മേഘാലയ, ത്രിപുര എന്നിവിടങ്ങളിൽ അറസ്റ്റിലായവരിൽ ഒരു എംഎൽഎ, ഒരു പത്രപ്രവർത്തകൻ, വിദ്യാർത്ഥികൾ, ഒരു അഭിഭാഷകൻ, വിരമിച്ച അധ്യാപകർ എന്നിവരക്കം ഇതിൽ ഉൾപ്പെടുന്നുണ്ട്. സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ നടത്തിയ പരാമ‌ർശങ്ങളിന്മേലാണ് മിക്ക അറസ്റ്റുകളും. 14 പേ‌ർ അറസ്റ്റിലായത് അസമിലാണ്. 

2019 ലെ പുൽവാമ ആക്രമണവും, ഇപ്പോൾ നടന്ന പഹൽഗാം ആക്രമണവും "സർക്കാരിന്റെ ഗൂഢാലോചന" പ്രകാരം ആണെന്ന് പ്രസ്താവിച്ച അസമിലെ പ്രതിപക്ഷ പാർട്ടിയായ ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഐയുഡിഎഫ്) എംഎൽഎയായ അമിനുൾ ഇസ്ലാമിനെ വ്യാഴാഴ്ച പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. 

'പാകിസ്ഥാൻ സിന്ദാബാദ്' എന്ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിന് കരിംഗഞ്ചിൽ നിന്നുള്ള സഹേൽ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹൈലകണ്ടി സ്വദേശി എംഡി ജാബിർ ഹുസൈൻ, സിൽച്ചറിൽ നിന്നുള്ള എംഡി എകെ ബഹാവുദ്ദീൻ, എംഡി ജാവേദ് മസൂംദർ, മോറിഗാവിൽ നിന്ന് എംഡി മഹാഹർ മിയ, ശിവസാഗറിൽ നിന്നുള്ള എംഡി സാഹിൽ അലി എന്നിവരും അറസ്റ്റിലായി. ഇതിൽ ഹുസൈൻ മാധ്യമ പ്രവ‌ർത്തകനും ബഹാവുദ്ദീൻ സിൽച്ചാറിലെ അസം സർവകലാശാലയിൽ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയും  മജുംദർ ഒരു അഭിഭാഷകനുമാണ്. സോഷ്യൽ മീഡിയയിലൂടെ "പാകിസ്ഥാനെ പിന്തുണയ്ക്കുന്ന ഉള്ളടക്കം" ഉള്ള പരാമ‌ർശം നടത്തിയതിന് കാച്ചർ ജില്ലാ പൊലീസ് രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തു.

പഹൽ​ഗാം ഭീകരാക്രമണം; 14 ഭീകരരുടെ പട്ടിക പുറത്തു വിട്ട് ഐബി, സഹായം നൽകിയ 60 പേ‍‌ർ കസ്റ്റ‍ഡിയിൽ

ഏഷ്യാെനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV
Read more Articles on
click me!

Recommended Stories

നിസ്സഹായത പ്രകടിപ്പിച്ച് ഇൻഡിഗോ, സാധാരണ നിലയിലാകുക ഫെബ്രുവരി പത്തോടെയെന്ന് അറിയിപ്പ്; ഇന്നും സർവീസുകൾ റദ്ദാക്കും
നവവധു നേരിട്ടത് കൊടിയ പീഡനം; ഭർത്താവ് സിഗരറ്റ് കുറ്റി കൊണ്ട് പൊള്ളിച്ചു, വിവാഹം നടത്തിയത് സ്വവർഗാനുരാഗിയാണെന്നത് മറച്ചുവച്ച്