പ്രൊഫസർ ജി എൻ സായിബാബയെ വെറുതെ വിട്ടു; മോചനം മാവോയിസ്റ്റ് ബന്ധം ആരോപിച്ച കേസിൽ

Published : Mar 05, 2024, 11:35 AM IST
പ്രൊഫസർ ജി എൻ സായിബാബയെ വെറുതെ വിട്ടു; മോചനം മാവോയിസ്റ്റ് ബന്ധം ആരോപിച്ച കേസിൽ

Synopsis

 കേസിൽ വാദം കേട്ട ബോംബെ ഹൈക്കോടതി സായിബാബയടക്കം അഞ്ചു പേരെ വെറുതെ വിടുകയായിരുന്നു

മുംബൈ: മാവോയിസ്റ്റ് ബന്ധം ആരോപിച്ച കേസിൽ ദില്ലി സർവ്വകലാശാല പ്രൊഫസർ ജി. എൻ സായിബാബയെ വെറുതെവിട്ടു. 2022 ൽ സായിബാബയെ ബോംബെ ഹൈക്കോടതി കേസിൽ കുറ്റവിമുക്തനാക്കിയിരുന്നു. എന്നാൽ മഹാരാഷ്ട്ര സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയതോടെ ഇദ്ദേഹത്തിന്റെ മോചനം വൈകിയിരുന്നു. പിന്നാലെ കേസിൽ മറ്റൊരു ബെഞ്ചിൽ വാദം കേൾക്കാൻ സുപ്രീംകോടതി നിർദേശിച്ചു. ഇതേ തുടർന്ന് ബോംബെ ഹൈക്കോടതിയുടെ നാ​ഗ്പൂർ ബെഞ്ചാണ് വാദം കേട്ടത്. കേസിൽ വാദം കേട്ട ബോംബെ ഹൈക്കോടതി സായിബാബയടക്കം അഞ്ചു പേരെ വെറുതെ വിടുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നേപ്പാളിൽ തക‍ർന്നടിഞ്ഞ് കമ്യൂണിസ്റ്റ് പാർട്ടി, മുൻ പ്രധാനമന്ത്രിയെ അരലക്ഷം വോട്ടിന് തോൽപ്പിച്ച് ജെൻസി പ്രക്ഷോഭ നായകൻ ബലേന്ദ്ര ഷാ
ചൂടിൽ ആശ്വാസം തേടി ബിയ‍ർ വാങ്ങി, സീൽ ചെയ്ത ബിയ‍ർ കുപ്പിയിൽ ജീവനുള്ള മീൻ, മദ്യഷാപ്പ് ജീവനക്കാരും ഉപഭോക്താവും തമ്മിൽ തർക്കം