മുൻ കേന്ദ്രമന്ത്രി എംകെ അഴഗിരിയുടെ മകൾ കയൽവിഴിക്കെതിരെ ചെന്നൈ അഡയാർ പൊലീസ് കേസെടുത്തു

ചെന്നൈ: മുൻ കേന്ദ്രമന്ത്രി എംകെ അഴഗിരിയുടെ മകൾ കയൽവിഴിക്കെതിരെ ചെന്നൈ അഡയാർ പൊലീസ് കേസെടുത്തു. ബാങ്ക് മാനേജരുടെ മുഖത്തടിച്ച സംഭവത്തിലാണ് കേസെടുത്തത്. എസ്ബിഐ ബാങ്ക് മാനേജരുടെ പരാതിയിൽ ആണ് നടപടി. കയൽവിഴി മുഖത്തടിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കയൽവിഴിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ ആണ് ബാങ്കിന്‍റെ ശാഖ പ്രവർത്തിക്കുന്നത്. ലിഫ്റ്റ് തകരാർ പരിഹരിക്കാത്തതുമായി ബന്ധപെട്ട് ബാങ്ക് മാനേജർ പരാതിപ്പെട്ടപ്പോൾ ആണ് മുഖത്തടിച്ചത്.