സാങ്കേതിക തികവോടെ കുതിക്കാൻ ഇന്ത്യൻ ആർമിയുടെ കരുത്തുറ്റ പദ്ധതികൾ!

Published : May 06, 2023, 02:13 PM IST
സാങ്കേതിക തികവോടെ കുതിക്കാൻ ഇന്ത്യൻ ആർമിയുടെ കരുത്തുറ്റ പദ്ധതികൾ!

Synopsis

സാങ്കേതിക തികവിനായി ഇന്ത്യൻ സൈന്യത്തിന്റെ കരുത്തുറ്റ പദ്ധതികൾ

സാങ്കേതികവിദ്യയുടെ കരുത്തിൽ മുന്നേറാൻ ലക്ഷ്യമിട്ട് ഇന്ത്യൻ സേന. സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ചടുലമായ മാറ്റത്തിനാണ് ഇന്ത്യ ഒരുങ്ങുന്നത്. ഇതിനായി നിരവധി പദ്ധതികളുമായാണ് സേന മുന്നോട്ടു വന്നിരിക്കുന്നത്. കേന്ദ്ര സർക്കാറിന്റെ അഭിമാന പദ്ധതിയുമായി 'ആത്മനിർഭർ ഭാരതു'മായി ചേർന്ന് ഡിജിറ്റലൈസേഷനും ഓട്ടോമേഷനും അടക്കമുള്ള നൂതന സംവിധാനങ്ങളുമായാണ് സേനയുടെ പദ്ധതികൾ മുന്നോട്ടുവരുന്നത്.

ഈ പ്രൊജക്ടുകൾ സേനയക്ക് പുത്തൻ രൂപഭാവങ്ങൾ നൽകും. പ്രവർത്തന പ്രക്രിയയെ മാറ്റി രൂപകൽപ്പന ചെയ്യുന്നതും സേനയുടെ കാര്യക്ഷമതയിലും കരുത്തിലും വമ്പൻ കുതിച്ചുചാട്ടത്തിന് വഴി വയ്ക്കുകയും ചെയ്യുന്നതാണ് പുതിയ പദ്ധതികൾ. സിറ്റുവേഷൻ അവയർനസ് മൊഡ്യൂൾ (എസ്എഎംഎ), സിറ്റുവേഷണൽ റിപ്പോർട്ടിങ് ഓവർ എന്റർപ്രൈസ്- ക്ലാസ് ജിഐഎസ് പ്ലാറ്റ്ഫോം( ഇ- സിറ്റ്റെപ്), ആർമിയുടെ സ്വന്തം ഗതിശക്തി (എവിഎജിഎടി), ആർട്ടില്ലറി കോംപാക്ട് കമാൻഡ് കൺട്രോൾ ആൻഡ് കമ്യൂണിക്കേഷൻ സിസ്റ്റം (എസിസിസിസിഎസ്), ബാറ്റിൽ ഫീൽഡ് സർവൈലൻസ് സിസ്റ്റം- പ്രൊജക്ട് സഞ്ജയ്, ഇന്ത്യൻ ആർമി ഡാറ്റാ റെപോസിറ്ററി ആൻഡ് അനലറ്റിക്സ് (ഇന്ദ്ര) എന്നിവയാണ് ഈ പ്രൊജക്ടുകൾ.

പ്രൊജക്ട് സഞ്ജയ് 

അനവധി സെൻസറുകളുടെ സംയോജനം സാധ്യമാകുന്ന പുതിയ സംവിധാനത്തിൽ എല്ലാ തലങ്ങളിലുമുള്ള കമാൻഡർമാർക്കും ജീവനക്കാർക്കും ഒരു സംയോജിതമായി, നിരീക്ഷണ ചിത്രം നൽകാനടക്കം സാധിക്കും. സമതലങ്ങളിലും മരുഭൂമികളിലും പർവതപ്രദേശങ്ങളിലും കഴിഞ്ഞ വർഷം ഇന്ത്യൻ സൈന്യം ഈ സംവിധാനം പരീക്ഷിച്ചു. ഇത് ഏറ്റെടുക്കുന്നതിനുള്ള കരാറിൽ സേന ഉടൻ ഒപ്പുവയ്ക്കും. ഈ സജ്ജീകരണങ്ങളടങ്ങുന്ന സംവിധാനം 2025 ഡിസംബറോടെ ലഭ്യമാകുമെന്നും സൈനിക വൃത്തങ്ങൾ അറിയിക്കുന്നു.

പ്രൊജക്റ്റ് അവ്ഗട്ട്

പ്രധാനമന്ത്രി ഗതിശക്തി പ്രോജക്ടിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ പദ്ധതി. ഒരൊറ്റ ജിഐഎസ് പ്ലാറ്റ്‌ഫോമിൽ മൾട്ടി-ഡൊമെയ്‌ൻ നിരീക്ഷണ സംവിധാനം കൊണ്ടുവരാൻ കഴിയുന്ന സംവിധാനമാണ് സൈന്യം ലക്ഷ്യം വെക്കുന്നത്.  ഘട്ടം ഘട്ടമായിട്ടാകും ഈ സംവിധാനം പ്രവര്‍ത്തനക്ഷമമാകുക. വര്‍ഷാവസാനത്തോടെ പ്രൊജക്റ്റ് അവ്ഗട്ട് പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.

സിറ്റുവേഷണൽ അവയർനസ് മൊഡ്യൂൾ ഫോർ ദ ആർമി

എല്ലാ തലങ്ങളിലുമുള്ള കമാൻഡർമാർക്ക് ചുമതലകളും സ്ഥാനങ്ങളും അനുസരിച്ച് സമഗ്രമായ യുദ്ധഭൂമി ചിത്രം അവതരിപ്പിക്കാനായി വികസിപ്പിച്ച സംവിധാനമാണ് സിറ്റുവേഷണൽ അവയർനസ് മൊഡ്യൂൾ ഫോർ ദ ആർമി (SAMA). കിഴക്കൻ തിയേറ്റർ കമാൻഡിൽ ഫീൽഡ് പരീക്ഷണത്തിനായി എസ്എഎം ഈ മാസം പരീക്ഷിച്ചിരുന്നു.

സിറ്റുവേഷണൽ റിപ്പോർട്ടിങ് ഓവർ എന്റർപ്രൈസ്- ക്ലാസ് ജിഐഎസ് പ്ലാറ്റ്ഫോം( ഇ- സിറ്റ്റെപ്)

സാഹചര്യങ്ങൾക്കനുസരിച്ചുള്ള വിവരങ്ങളും കൈമാറ്റം ഓപ്പറേഷനുകളിൽ സുപ്രധാനമാണ്. സാഹചര്യങ്ങളിലെ മാറ്റങ്ങളടക്കമുള്ളവ പരസ്പരം സമയാനുസൃതം കൈമാറുന്നത് അത്യവശ്യകതയും. ഇതിനുള്ള സംവിധാനം ഈ വർഷം ജൂൺ മുതൽ പ്രവർത്തനക്ഷമമാകും.  ആർമിയുടെ പ്രവർത്തന ആവശ്യങ്ങൾക്കായി കോൺഫിഗർ ചെയ്‌ത എന്റർപ്രൈസ് ക്ലാസ് ജിഐഎസ് പ്ലാറ്റ്‌ഫോമിൽ സിറ്റുവേഷൻ റിപ്പോർട്ടിംഗ് ആരംഭിക്കുമെന്നാണ് സൈനിക വൃത്തങ്ങൾ അറിയിക്കുന്നത്.

അത്യാധുനിക സ്പേഷ്യൽ വിഷ്വലൈസേഷൻ, ടെമ്പറൽ ആൻഡ് ഡൈനാമിക് ക്വയറിങ്ങ്, അനലിറ്റിക്സ്  അടങ്ങുന്ന സംവിധാനങ്ങൾ ചുമതലയ്ക്ക് അനുസരിച്ച് കാൻഡർമാർക്കും മറ്റ് സ്റ്റാഫുകൾക്കും ലഭ്യമാക്കുന്ന തരത്തിൽ സൈനികർക്ക് വേണ്ടി മാത്രം വിഭാവനം ചെയ്തിരിക്കുന്നതാണ് ഈ സംവിധാനം. ജൂണിൽ ആർമിയുടെ നോർത്തേൺ കമാൻഡിൽ ഈ സംവിധാനം ആദ്യം പ്രവർത്തനക്ഷമമാകും, ബാക്കിയുള്ള കമാൻഡുകൾ ഘട്ടം ഘട്ടമായി പുതിയ സംവിധാനത്തിലേക്ക് മാറും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കർണാടകത്തിൽ ഗവർണർക്കെതിരെ കടുത്ത നടപടിക്കുള്ള സാധ്യത തേടി സർക്കാർ; നയപ്രഖ്യാപനം വായിക്കാത്ത നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും
നിയമസഭ തെരഞ്ഞെടുപ്പ്: കേരള നേതാക്കള്‍ ദില്ലിയില്‍; ഹൈക്കമാന്‍ഡുമായി ചർച്ച നടത്തും