നുപുര്‍ ശര്‍മ്മയ്ക്കെതിരായ പ്രതിഷേധം; 6 തവണ വെടിയേറ്റ് യുവാവ്, 2 വെടിയുണ്ടകൾ ഇനിയും പുറത്തെടുക്കാനായില്ല

Published : Jun 12, 2022, 12:52 PM IST
നുപുര്‍ ശര്‍മ്മയ്ക്കെതിരായ പ്രതിഷേധം;  6 തവണ വെടിയേറ്റ് യുവാവ്, 2 വെടിയുണ്ടകൾ ഇനിയും പുറത്തെടുക്കാനായില്ല

Synopsis

അബ്സറിന് ആറ് തവണ വെടിയേറ്റു. നാല് വെടിയുണ്ടകൾ പുറത്തെടുത്തെങ്കിലും രണ്ടെണ്ണം ഇപ്പോഴും ശരീരത്തിൽ നിന്ന് പുറത്തെടുക്കാനായിട്ടില്ല.

റാഞ്ചി: പ്രവാചകൻ മുഹമ്മദ് നബിക്കും ഇസ്‌ലാമിനും എതിരെ വിവാദ പരാമർശം നടത്തിയ ബിജെപി വക്താവ് നൂപുർ ശർമ്മയ്ക്കെതിരെ റാഞ്ചിയിൽ നടന്ന പ്രതിഷേധത്തിനിടെയുണ്ടായ വെടിവെപ്പിൽ ഗുരുതര പരിക്കേറ്റ യുവാവ് ആശുപത്രിയിൽ. ആറ് തവണയാണ് അബ്സർ എന്ന യുവാവിനെ വെടിയേറ്റത്. രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (റിംസ്) ചികിത്സയിൽ കഴിയുകയാണ് അബ്സർ. നുപുർ ശർമയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

മാർക്കറ്റിൽ നിന്ന് മടങ്ങുന്നതിനിടെയാണ് അബ്സറിന് വെടിയേറ്റത്. പ്രതിഷേധത്തിൽ പങ്കെടുത്തില്ലെന്നും താൻ മാർക്കറ്റിൽ നിന്ന് മടങ്ങിവരുന്നതിനിടെ വെടിയേൽക്കുകയായിരുന്നുവെന്നും അബ്സർ പറഞ്ഞു. രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വെടിയേറ്റ് നിലത്ത് വീഴുകയായിരുന്നുവെന്നും അബ്സർ കൂട്ടിച്ചേർത്തു. ആറ് തവണ വെടിയേറ്റു. നാല് വെടിയുണ്ടകൾ പുറത്തെടുത്തെങ്കിലും രണ്ടെണ്ണം ഇപ്പോഴും ശരീരത്തിൽ നിന്ന് പുറത്തെടുക്കാനായിട്ടില്ല. ഏതാനും ദിവസങ്ങൾക്കുള്ളിൽ ബാക്കി ബുള്ളറ്റുകൾ പുറത്തെടുക്കുമെന്ന് ഡോക്ടർ വ്യക്തമാക്കി. 

പെട്ടെന്നുള്ള ബഹളം കണ്ട് താൻ ഓടാൻ തുടങ്ങിയെന്നും അപ്പോൾ വെടിയേറ്റതാണെന്നും ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മറ്റൊരാൾ തബാറക് പറഞ്ഞു. താൻ പ്രതിഷേധത്തിൽ പങ്കെടുത്തിട്ടില്ലെന്നും തബാറക് അവകാശപ്പെട്ടു. പ്രതിഷേധക്കാരും പൊലീസുമായി ഏറ്റുമുട്ടിയതിനെ തുടർന്ന് രണ്ട് പേർ മരിക്കുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പരിക്കേറ്റ 22 പേരിൽ 10 പേർ പോലീസുകാരും മറ്റുള്ളവർ പ്രതിഷേധക്കാരുമാണ്. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. പ്രതിഷേധക്കാർ പൊലീസുമായി ഏറ്റുമുട്ടിയതിനെ തുടർന്ന് ജാർഖണ്ഡ് തലസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കർഫ്യൂ ഏർപ്പെടുത്തി. 

അക്രമസംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാനും സംഭവത്തിന്റെ എല്ലാ വശങ്ങളും അന്വേഷിക്കാനും ജാർഖണ്ഡ് സർക്കാർ രണ്ടംഗ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) രൂപീകരിച്ചു. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായ അമിതാഭ് കൗശലും അഡീഷണൽ ഡയറക്ടർ ജനറൽ റാങ്കിലുള്ള സഞ്ജയ് ലതേകാറും അടങ്ങുന്നതാണ് സമിതി. ഏഴു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കും.

PREV
click me!

Recommended Stories

കേന്ദ്രം കടുപ്പിച്ചു, 610 കോടി റീഫണ്ട് നൽകി ഇൻഡിഗോ! 3,000 ത്തോളം ലഗേജുകളും ഉടമകൾക്ക് കൈമാറി, പ്രതിസന്ധിയിൽ അയവ്
വാൽപ്പാറയിൽ അഞ്ച് വയസ്സുകാരനെ പുലി കടിച്ചുകൊന്ന സംഭവം: ഫെൻസിങ് നടപടികൾ ആരംഭിക്കാൻ നിർദേശം