പ്രതിരോധമേഖലയിലും ഇനി സ്വകാര്യപങ്കാളിത്തം; പരീക്ഷണസംവിധാനങ്ങള്‍ സ്വകാര്യ ആയുധ നിര്‍മ്മാതാക്കള്‍ക്കും ഉപയോഗിക്കാം

By Web TeamFirst Published Aug 20, 2019, 12:33 PM IST
Highlights

സര്‍ക്കാരിന്‍റെ പരീക്ഷണസംവിധാനങ്ങള്‍ സ്വകാര്യ ആയുധ നിര്‍മ്മാതാക്കളും ഉപയോഗിക്കുന്നത് പ്രതിരോധമേഖലയ്ക്ക് കൂടുതല്‍ കരുത്ത് നല്‍കുമെന്ന വിശദീകരണമാണ് പ്രതിരോധമന്ത്രാലയം നല്‍കുന്നത്. 

ദില്ലി: പ്രതിരോധ മേഖലയിലെ സർക്കാരിന്റെ പരീക്ഷണ സംവിധാനങ്ങൾ ഇനി മുതൽ സ്വകാര്യ ആയുധ നിർമ്മാതാക്കൾക്കും ഉപയോഗിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇത് സംബന്ധിച്ച ഉത്തരവ്  ഉടന്‍ പുറത്തിറക്കുമെന്നും പ്രതിരോധ മന്ത്രി രാജ്‍നാഥ് സിംഗ് അറിയിച്ചു. 

സര്‍ക്കാരിന്‍റെ പരീക്ഷണസംവിധാനങ്ങള്‍ സ്വകാര്യ ആയുധ നിര്‍മ്മാതാക്കളും ഉപയോഗിക്കുന്നത് പ്രതിരോധമേഖലയ്ക്ക് കൂടുതല്‍ കരുത്ത് നല്‍കുമെന്ന വിശദീകരണമാണ് പ്രതിരോധമന്ത്രാലയം നല്‍കുന്നത്. പ്രതിരോധമേഖലയെ ശക്തിപ്പെടുത്തുന്നതിന് തടസ്സമാകുന്ന പല ഘടകങ്ങളും ഇതോടെ ഇല്ലാതാകുമെന്നും രാജ്‍നാഥ് സിംഗ് പറഞ്ഞു. 

രാജ്യത്ത് ഏകദേശം 222 സ്വകാര്യ കമ്പനികളാണ് പ്രതിരോധമേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. പ്രതിരോധമേഖലയിലും സ്വകാര്യ പങ്കാളിത്തം ഉറപ്പുവരുത്തുന്നതാണ് സര്‍ക്കാരിന്‍റെ പുതിയ നീക്കം. 

click me!