
ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തില്‍ തുടർ സമരപരിപാടികൾ സംബന്ധിച്ച് സിജെപി നേതാക്കൾ കൂടിയാലോചന തുടരുന്നു. അതിനിടെ, ഗ്യാനേഷിന്റെ രാജി ആവശ്യപ്പെട്ട് നംവബർ ഒന്നിന് ദില്ലി രാം ലീല മൈതാനിയിൽ നടക്കുന്ന മെഗാ റാലിയിലേക്ക് സിജെപി നേതാക്കളെ ക്ഷണിക്കണമെന്ന് ഇന്ത്യ സഖ്യത്തിൽ അഭിപ്രായം ഉയര്‍ന്നു. ഇടത് നേതാക്കൾ അടക്കം ഈ നിർദ്ദേശം മുന്നോട്ട് വെച്ചേക്കും. അതേസമയം, പീസ് ബോണ്ട് ഒപ്പിടണമെന്ന സ്പെഷൽ എക്സിക്യുട്ടീവ് മജിസ്ട്രേറ്റ് നോട്ടീസിനെതിരെ ഐസ നേതാവ് നേഹ ബോറ നൽകിയ ഹർജി ദില്ലി ഹൈക്കോടതി ഇന്ന് പരിഗണിക്കും
ഇന്നലെ ജന്തർ മന്തറിൽ പ്രതിഷേധിക്കില്ല എന്ന് ഉറപ്പ് നൽകി മാപ്പ് പറഞ്ഞാണ് സിജെപി നേതാക്കളായ അശുതോഷും സൗരവും പുറത്തിറങ്ങിയത്. 7 ദിവസത്തെ ജയിൽ വാസത്തിന് ശേഷം ഇന്നലെയാണ് അശുതോഷ് റാങ്കയും സൗരവ് ദാസും തിഹാർ ജയിലിൽ നിന്നും പുറത്തിറങ്ങിയത്. സിജെപി നേതാക്കളുടെ നടപടിയിലും വ്യവസ്ഥകൾ ലംഘിച്ചതിലും സ്പെഷൽ മജിസ്ട്രേറ്റ് കോടതിയിലും, ദില്ലി ഹൈക്കോടതിയിലും കനത്ത തിരിച്ചടിയാണ് സിജെപിക്കേറ്റത്. കൂടാതെ ജന്തർ മന്തറിൽ പ്രതിഷേധിക്കില്ലെന്നും പ്രതിഷേധത്തിന് ആഹ്വാനം ചെയ്യില്ലെന്നും ഇരുവരും കോടതിയിൽ ഉറപ്പ് നൽകി മാപ്പ് പറഞ്ഞാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ സിജെപിയുടെ തുടർ നീക്കങ്ങൾ നിർണയാകമാണ്. ജന്തർ മന്തറല്ലാതെ മറ്റൊരു വേദി കണ്ടെത്തി സിജെപി പ്രതിഷേധം തുടരുമോ എന്നതാണ് ആകാംഷ. എന്തായാലും തുടർ സമരങ്ങൾ സംബന്ധിച്ച് കൂടിയാലോചനകൾ തുടരുകയാണെന്നാണ് സിജെപി നേതാക്കൾ പറയുന്നത്.
അതിനിടെ, പ്രതിഷേത്തിനിടെ അറസ്റ്റിലായ ഐസ പ്രസിഡന്റ് നേഹ ബോറ പീസ് ബോണ്ട് ഒപ്പിടണമെന്ന് നിർദേശിച്ച് സ്പെഷൽ എക്സിക്യുട്ടീവ് മജിസ്ട്രേറ്റ് നോട്ടീസയച്ചിരുന്നു. എന്നാൽ ഇതിന് വിസമ്മതിച്ച നേഹ നോട്ടീസിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. ഇതിൽ ഇന്നലെ വാദം നടന്നിരുന്നില്ല. ഇന്നാണ് കോടതി നേഹയുടെ ഹർജി പരിഗണിക്കുന്നത്, കോടതി ഇതിൽ എടുക്കുന്ന നിലപാടും നിർണായകമാണ്. സിജെപി നേതാക്കളെ പോലെ കോടതി നിർദേശത്തിന് ഫയർബ്രാൻഡ് ലീഡറായ നേഹ വഴങ്ങുമോ എന്നതാണ് ചോദ്യം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam