സുഷ്മിത ദേവിൻ്റെ ലുങ്കിവാല വിളി; രാജ്യസഭയില്‍ ഉന്നയിച്ച് ജോണ്‍ ബ്രിട്ടാസ്, പ്രതിപക്ഷ ബഹളം, സഭയിൽ നാടകീയ രം​ഗങ്ങൾ

Published : Aug 12, 2026, 11:51 AM IST
john britas, kiran rijiju

Synopsis

ജോൺ ബ്രിട്ടാസ് എംപിയെ സുഷ്മിത ദേവ് 'ലുങ്കിവാല' എന്ന് വിളിച്ചതിനെതിരെ രാജ്യസഭയിൽ പ്രതിഷേധം. ബ്രിട്ടാസ് രാജ്യസഭയിൽ വിഷയം ഉന്നയിക്കുകയായിരുന്നു. മലയാളിയെന്ന നിലയിൽ ഓരോ നിമിഷവും അഭിമാനത്തോടെയാണ് ജീവിക്കുന്നതെന്ന് ബ്രിട്ടാസ്

ദില്ലി: ജോൺ ബ്രിട്ടാസ് എംപിയെ സുഷ്മിത ദേവ് 'ലുങ്കിവാല' എന്ന് വിളിച്ചതിനെതിരെ രാജ്യസഭയിൽ പ്രതിഷേധം. ബ്രിട്ടാസ് രാജ്യസഭയിൽ വിഷയം ഉന്നയിക്കുകയായിരുന്നു. മലയാളിയെന്ന നിലയിൽ ഓരോ നിമിഷവും അഭിമാനത്തോടെയാണ് ജീവിക്കുന്നതെന്ന് ബ്രിട്ടാസ് പറഞ്ഞു. അപമാനിച്ച അംഗം തന്നെ നിരന്തരം ശല്യപ്പെടുത്തിയെന്നും ലുങ്കിവാല എന്ന് നിരന്തരം വിളിച്ച് പരിഹസിച്ചെന്നും ബ്രിട്ടാസ് സഭയിൽ പറഞ്ഞു.

എല്ലാ അംഗങ്ങളും തുല്യരാണെന്നും സ്ഥലഭേദങ്ങളില്ലെന്നും കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു. രാജ്യവിരുദ്ധമായതോ, വ്യക്തി വിരോധമോ അംഗീകരിക്കാനാവില്ല. സുഷ്മിത ദേവിനും പരാതിയുണ്ടെന്നും അതും കേൾക്കണമെന്ന് റിജിജു വ്യക്തമാക്കി. രാജ്യസഭയിൽ നാടകീയ രംഗങ്ങളാണ് പിന്നീട് അരങ്ങേറിയത്. ബ്രിട്ടാസിനെ മാത്രം സംസാരിക്കാൻ അനുവദിച്ചതിൽ ബിജെപി ബഹളം വച്ചു. ജെപി നദ്ദയുടെ അടുത്ത് പോയി സുഷ്മിത ദേവ് പരാതി പറഞ്ഞു. ബഹളത്തെ തുടർന്ന് 2 മണി വരെ രാജ്യസഭ നിർത്തി വച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുൽക്കർണി 3 ദിവസം പ്രത്യേക ക്ലാസെടുത്തു, 132 ചോദ്യങ്ങൾ ചോർത്തി നൽകി; നീറ്റ് ചോദ്യപേപ്പർ ചോർച്ചയിലെ സിബിഐ കുറ്റപത്രത്തിൽ ‍ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ
ജെൻസികൾക്ക് സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി; 'ജീവിതത്തിൽ കുറുക്കുവഴികൾ തിരഞ്ഞെടുക്കരുത്'