തമിഴ്നാടിന് ചേരുക 'തമിഴകം' എന്ന പേരെന്ന് ഗവർണർ; നിയമസഭയിൽ പ്രതിഷേധം, ഭരണമുന്നണി അംഗങ്ങൾ ഇറങ്ങിപ്പോയി

Published : Jan 09, 2023, 03:00 PM ISTUpdated : Jan 09, 2023, 05:01 PM IST
തമിഴ്നാടിന് ചേരുക 'തമിഴകം' എന്ന പേരെന്ന് ഗവർണർ; നിയമസഭയിൽ പ്രതിഷേധം, ഭരണമുന്നണി അംഗങ്ങൾ ഇറങ്ങിപ്പോയി

Synopsis

രാജ്യത്തിനകത്ത് മറ്റൊരു രാജ്യമെന്ന തോന്നൽ ഉണ്ടാക്കുന്ന പേരാണ് തമിഴ്നാട് എന്ന് രണ്ടു ദിവസം മുൻപ് ഒരു ചടങ്ങിൽ ഗവർണർ പറഞ്ഞിരുന്നു. ഇതിനെപ്പറ്റി നയപ്രഖ്യാപ പ്രസംഗത്തിൽ പരാമർശിച്ചതാണ് പ്രതിഷേധത്തിന് കാരണം.   

ചെന്നൈ : തമിഴ്നാട് നിയമസഭയിൽ ഇന്ന് നടന്നത് അസാധാരണ സംഭവങ്ങൾ. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ ഭരണ മുന്നണിഅംഗങ്ങൾ പ്രതിഷേധിച്ച് സഭയിൽ നിന്ന് ഇറങ്ങിപ്പോയി. പ്രസംഗം പൂർണമായി വായിക്കാത്തതിനെ തുടർന്ന് സർക്കാർ ഗവർണർ ആർ എൻ രവിക്കെതിരെ പ്രമേയം പാസാക്കി. നടപടി ക്രമങ്ങൾ അവസാനിക്കും മുമ്പ് ഗവർണറും സഭ വിട്ടുപോയി. 

സംസ്ഥാനത്തിന് കൂടുതൽ യോജിക്കുക 'തമിഴകം' എന്ന പേരാണ് എന്ന ഗവർണറുടെ പരാമർശത്തിലാണ് പ്രതിഷേധം തുടങ്ങിയത്. കോൺഗ്രസ്, സിപിഎം, സിപിഐ, വിസികെ അടക്കമുള്ള കക്ഷികളുടെ അംഗങ്ങൾ ആണ് ഇറങ്ങിപ്പോയത്. ഡിഎംകെ അംഗങ്ങൾ മുദ്രാവാക്യം മുഴക്കിയതിന് ശേഷം സഭയിൽ തുടർന്നു. രാജ്യത്തിനകത്ത് മറ്റൊരു രാജ്യമെന്ന തോന്നൽ ഉണ്ടാക്കുന്ന പേരാണ് തമിഴ്നാട് എന്ന് രണ്ടു ദിവസം മുൻപ് ഒരു ചടങ്ങിൽ ഗവർണർ പറഞ്ഞിരുന്നു.  

ഇതിനെപ്പറ്റി നയപ്രഖ്യാപന പ്രസംഗത്തിൽ പരാമർശിച്ചതാണ് പ്രതിഷേധത്തിന് കാരണമായത്. ഗവർണർ  വിഭജനത്തിന്റെ രാഷ്ട്രീയം സംസാരിക്കുന്നുവെന്ന് ഭരണ മുന്നണി അംഗങ്ങൾ ആരോപിച്ചു. നയപ്രഖ്യാപന പ്രസംഗത്തിലെ ചില ഭാഗങ്ങൾ ഗവർണർ വായിക്കാത്തതിന് എതിരെയും പ്രതിഷേധമുയർന്നു. സഭയുടെമേശപ്പുറത്ത് വച്ച പ്രസംഗം പൂർണമായും രേഖകളിൽ ഉണ്ടാകുമെന്ന പ്രമേയം മുഖ്യമന്ത്രി അവതരിപ്പിച്ച് പാസാക്കി. 

ആദ്യ ദിവസത്തെ നടപടിക്രമങ്ങൾ അവസാനിക്കും മുമ്പ് ഗവർണർ സഭ വിട്ടിറങ്ങിയതും സർക്കാർ - ഗവർണർ പോര് രൂക്ഷമായി തുടരും എന്ന സൂചനയാണ് നൽകുന്നത്. ഓൺലൈൻ റമ്മി നിരോധന നിയമം അടക്കം സർക്കാർ പാസാക്കിയ ഒരു ഡസനിലേറെ ബില്ലുകളാണ് ഗവർണർ തീരുമാനമെടുക്കാതെ വച്ചുനീട്ടുന്നത്.

Read More : സിദ്ധരാമയ്യയെ ടിപ്പുസുൽത്താനായി ചിത്രീകരിച്ച് പുസ്തകമിറക്കാൻ ബിജെപി, ഗുരുതര ആരോപണം, കോൺഗ്രസ് കോടതിയിലേക്ക്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ദില്ലിയിൽ നിന്ന് പറന്നുയർന്ന ഇൻ്റിഗോ വിമാനത്തിലെ ശുചിമുറിക്കുള്ളിൽ നിന്ന് കണ്ടെത്തിയ കടലാസിൽ ബോംബ് ഭീഷണി; വിമാനം തിരിച്ചിറക്കി
വിജയ്ക്ക് 'കൈ'കൊടുക്കാതെ കോണ്‍ഗ്രസ്; ടിവികെയുമായി ഇപ്പോൾ സഖ്യത്തിനില്ല, പരസ്യ പ്രസ്താവനകൾ വിലക്കി എഐസിസി