'മുഖ്യമന്ത്രി വിജയ് ബിജെപിയുടെ ഏജന്‍റിനെ പോലെ പ്രവർത്തിക്കരുത്', ചെന്നൈയിൽ 'ഗ്യാനേഷ്' പ്രതിഷേധം ശക്തം; കേരളത്തിലും 24 മണിക്കൂർ ജന്തർമന്തർ 2.0 സമരം

Published : Oct 23, 2026, 01:02 PM IST
Gyanesh protest

Synopsis

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ചെന്നൈയിൽ പ്രതിഷേധം ശക്തം. 'ജന്തർമന്തർ 2.0' പ്രതിഷേധം കേരളത്തിലേക്കും വ്യാപിപ്പിക്കുമെന്ന് സംഘ‍ടനകൾ അറിയിച്ചു

ചെന്നൈ: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ചെന്നൈയിൽ സി ജെ പിയുടെയും ഇടതുസംഘടനകളുടെയും നേതൃത്വത്തിൽ നടക്കുന്ന ‘ജന്തർമന്തർ 2.0’ പ്രതിഷേധം രണ്ടാം ദിവസവും തുടരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 24 മണിക്കൂർ പ്രതിഷേധസംഗമത്തിൽ പങ്കെടുത്തവരെ ഇന്നലെ രാത്രി വൈകി പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. എന്നാൽ ബി ജെ പിയുടെ ഏജന്റിനെ പോലെയാണ് മുഖ്യമന്ത്രി വിജയ് പ്രവർത്തിക്കുന്നതെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. ആഭ്യന്തര മന്ത്രാലയത്തെ പേടിച്ച് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്യരുതെന്നും വിജയ് സർക്കാർ വിദ്യാർത്ഥികളെ പിന്തുണയ്ക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

കേരളത്തിലും ജന്തർ മന്തർ 2.0

അതേസമയം എസ് ഐ ആറിനെതിരെയുള്ള സമരം കേരളത്തിലും ശക്തമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി നാളെയും മറ്റന്നാളും ‘ജന്തർമന്തർ 2.0’ എന്ന പേരിൽ കേരളത്തിലെ എല്ലാ ജില്ലകളിലും 24 മണിക്കൂർ പ്രതിഷേധസംഗമം നടത്തുമെന്ന് എ ഐ എസ് എഫ് ജനറൽ സെക്രട്ടറി ദിനേശ് ശ്രീരംഗരാജ്‌ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഗ്യാനേഷ് കുമാറിന്റെ രാജിക്കായുള്ള പ്രതിഷേധം കേരളത്തിൽ ശക്തമാക്കുമെന്നും പാലക്കാട് അടക്കമുള്ള വിവിധ ജില്ലകളിലെ പ്രതിഷേധപരിപാടികളിൽ പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഗ്യാനേഷിനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം

അതേസമയം ഗ്യാനേഷ് കുമാറിനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് കേരള സർക്കാർ നീക്കം ശക്തമാക്കി. കെ എസ് ടി പി പദ്ധതി അഴിമതിയിൽ മലേഷ്യൻ കമ്പനിയായ പതിബെല്ലിൻറെ പ്രൊജക്ട് മാനേജറായിരുന്ന ലീ സി ബിന്നിന്‍റെ ആത്മഹത്യയിലാണ് അന്വേഷണം. ഗ്യാനേഷിനെതിരെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തുന്നതിന്‍റെ സാധ്യതയാണ് പരിശോധിക്കുന്നത്. അഴിമതിയിൽ വിജിലൻസിന്‍റെ പുനരന്വേഷണം പ്രഖ്യാപിച്ചെങ്കിലും പുതിയ തെളിവുകൾ കിട്ടാത്ത സാഹചര്യത്തിലാണ് ക്രൈം ബ്രാഞ്ച് അന്വേഷണം. ഗ്യാനേഷ് കുമാറിനെതിരെ രാജ്യാവ്യാപക പ്രക്ഷോഭം തുടരുമ്പോഴാണ് സംസ്ഥാന സർക്കാർ അടുത്തൊരു അന്വേഷണത്തിലേക്ക് നീങ്ങുന്നത്. നാടകീയമായി പ്രഖ്യാപിച്ച വിജിലൻസ് പുനരന്വേഷണം മുന്നോട്ട് പോകാൻ കഴിയാത്തതോടെയാണ് അഴിമതിക്ക് അപ്പുറം ലീ യുടെ ആത്മഹത്യ മുൻ നിർത്തിയുള്ള ക്രൈം ബ്രാഞ്ച് അന്വേഷണം. 2006 ൽ മലേഷ്യയിലെ സുബാങ് റിയാ പാർക്കിലെ തടാകത്തോട് ചേർന്ന ഇരുമ്പ് പാലത്തിലായിരുന്നു ലീയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. രണ്ട് ആത്മഹത്യാ കുറിപ്പുകൾ അന്ന് കണ്ടെത്തിയെന്നായിരുന്നു എന്നാണ് വിവരം. ഒന്ന് കുടുംബത്തിന് അയച്ചതും മറ്റൊന്ന് പതിബെൽ കമ്പനി ഡയറക്ടർക്ക് അയച്ചത്. അന്നത്തെ പൊതുമരമാത്ത് സെക്രട്ടറി ഗ്യാനേഷ് കുമാർ അടക്കം ബില്ലുകൾ മാറാൻ കൈക്കൂലി ആവശ്യപ്പെട്ട് മാനസികമായി സമ്മർദ്ദത്തിലാക്കിയെന്ന് കുറിപ്പിലുണ്ടെന്നായിരുന്നു എന്നാണ് വിവരം. പ്രാഥമിക അന്വേഷണം പ്രഖ്യാപിച്ച് പ്രത്യേക സംഘത്തെ മലേഷ്യയിലേക്ക് അയക്കാനാണ് നീക്കം. ലീയുടെ കുടുംബത്തെ കണ്ട് മൊഴിയെടുത്ത് മുന്നോട്ട് പോകാനാണ് ശ്രമം. ഗ്യാനേഷിനെ ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടികളും ആലോചനയിലാണ്. കോൺഗ്രസ് നേതാവ് മലയിൻകീഴ് വേണുഗോപാലിന്‍റെ പരാതിയിലായിരുന്നു വിജിലൻസ് പുനരന്വേഷണം.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'സിജെപിയെ ഒരിക്കലും പിന്തുണയ്ക്കില്ല, അവരുടെ അജണ്ട വേറെയാണ്': വിശദീകരണവുമായി അണ്ണാമലൈ
ഇന്തോ–പസഫിക് റീജിയണൽ ഡയലോഗ് നവംബർ 3 മുതൽ 5 വരെ ദില്ലിയിൽ, കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം ചെയ്യും