ജന്ത‍ർമന്തറിൽ ക‍ർഷകസമരം തുടരുന്നു: മീനാക്ഷി ലേഖിയുടെ പ്രസ്താവനക്കെതിരെ പ്രതിഷേധം ശക്തം

By Web TeamFirst Published Jul 23, 2021, 7:55 AM IST
Highlights

അതേസമയം സമരം നടത്തുന്നത് കർഷകരല്ല തെമ്മാടികളാണെന്ന കേന്ദ്രസഹമന്ത്രി മീനാക്ഷി ലേഖിയുടെ പ്രസ്താവനക്കെതിരെ പ്രതിഷേധം ശക്തമാക്കുകയാണ് കിസാൻ മോർച്ച.

ദില്ലി: കാർഷികനിയമങ്ങൾക്കെതിരെ കര്‍ഷകര്‍ ജന്തർമന്തറിൽ സമരം തുടരുന്നു. രാവിലെ പതിനൊന്ന് മണി യോടെ കർഷകർ ദില്ലി അതിർത്തികളിൽ നിന്ന് ജന്തർമന്തറിൽ എത്തും. സമരം കണക്കിലെടുത്ത് വൻ സുരക്ഷ സന്നാഹമാണ് ദില്ലിയിലൊരുക്കിയിരിക്കുന്നത്.  പാർലമെന്റിന്റെ വർഷകാല സമ്മേളനം തീരും വരെ ജന്തര്‍മന്തറില്‍ ധര്‍ണ്ണ തുടരാനാണ് കർഷകരുടെ തീരുമാനം. 

അതേസമയം സമരം നടത്തുന്നത് കർഷകരല്ല തെമ്മാടികളാണെന്ന കേന്ദ്രസഹമന്ത്രി മീനാക്ഷി ലേഖിയുടെ പ്രസ്താവനക്കെതിരെ പ്രതിഷേധം ശക്തമാക്കുകയാണ് കിസാൻ മോർച്ച. എന്നാൽ തൻ്റെ വാക്കുകളെ വളച്ചൊടിച്ചതാണെന്നും. പ്രസ്താവനയിൽ ഖേദം പ്രകടിപ്പിക്കുകയാണെന്നും മീനാക്ഷി ലേഖി പറഞ്ഞു. മീനാക്ഷി ലേഖിയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് രംഗത്ത് എത്തിയിട്ടുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!