'റിഷി ഞങ്ങളുടെ അഭിമാനം': ബ്രിട്ടീഷ് പ്രധാനമന്ത്രിയായ റിഷി സുനക്കിനെക്കുറിച്ച് നാരായണ മൂർത്തി

Published : Oct 25, 2022, 10:58 AM IST
'റിഷി ഞങ്ങളുടെ അഭിമാനം': ബ്രിട്ടീഷ് പ്രധാനമന്ത്രിയായ റിഷി സുനക്കിനെക്കുറിച്ച് നാരായണ മൂർത്തി

Synopsis

കൺസർവേറ്റീവ് പാർട്ടിയിലെ മത്സരത്തില്‍ ഞായറാഴ്ച 42 കാരനായ സുനക് വിജയിച്ചിരുന്നു. ചരിത്രത്തിൽ ആദ്യമായാണ് ഒരു ഏഷ്യക്കാരൻ ബ്രിട്ടൻറെ പ്രധാനമന്ത്രി സ്ഥാനത്തെത്തുന്നത്. 

ബെംഗലൂരു: ബ്രിട്ടീഷ്  പ്രധാനമന്ത്രിയാകാൻ പോകുന്ന മരുമകൻ റിഷി സുനക്കിനെ ഓർത്ത് അഭിമാനിക്കുന്നതായി ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തി. ഇന്ത്യൻ വംശജനായ യുകെയുടെ ആദ്യ പ്രധാനമന്ത്രിയാകുന്ന വ്യക്തിയാണ് സുനക്.

കൺസർവേറ്റീവ് പാർട്ടിയിലെ മത്സരത്തില്‍ ഞായറാഴ്ച 42 കാരനായ സുനക് വിജയിച്ചിരുന്നു. ചരിത്രത്തിൽ ആദ്യമായാണ് ഒരു ഏഷ്യക്കാരൻ ബ്രിട്ടൻറെ പ്രധാനമന്ത്രി സ്ഥാനത്തെത്തുന്നത്. ഇന്ത്യൻ വംശജനായ റിഷി സുനക്. നൂറ്റാണ്ടുകൾ ഇന്ത്യൻ ഉപഭൂഖണ്ടത്തെ അടക്കി ഭരിച്ച രാജ്യത്ത്, ഒരിന്ത്യൻ വംശജൻ അധികാരത്തിലെത്തുന്നത് ചരിത്രത്തിലെ അപൂർവ്വമായൊരു തിരുത്ത് കൂടെയാണ്. അറിയാം റിഷി സുനകിന്റെ ഇന്ത്യൻ വേരുകൾ.

"റിഷിക്ക് അഭിനന്ദനങ്ങൾ. ഞങ്ങൾ അദ്ദേഹത്തെ ഓർത്ത് അഭിമാനിക്കുന്നു, വിജയാശംസകൾ നേരുന്നു,"  ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തി പിടിഐക്ക് അയച്ച ആദ്യ പ്രതികരണത്തിൽ പറഞ്ഞു. "യുകെയിലെ ജനങ്ങൾക്ക് വേണ്ടി റിഷി തന്‍റെ പരമാവധി പ്രയത്നിക്കും എന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്." -  നാരായണ മൂർത്തി കൂട്ടിച്ചേര്‍ത്തു.

ഫാർമസിസ്റ്റായ അമ്മയുടെയും ഡോക്ടറായ പിതാവിന്റെയും മകനായ സുനക് ഇംഗ്ലണ്ടിലെ ഏറ്റവും പ്രശസ്തമായ സ്കൂളുകളിലൊന്നായ വിൻചെസ്റ്ററിലും തുടർന്ന് ഓക്സ്ഫോർഡിലും പഠിച്ചു. ഗോൾഡ്‌മാൻ സാച്ച്‌സ് ഗ്രൂപ്പില്‍ മൂന്ന് വർഷം ചെലവഴിച്ച അദ്ദേഹം പിന്നീട് കാലിഫോർണിയയിലെ സ്റ്റാൻഫോർഡിൽ നിന്ന് എംബിഎ നേടി. അവിടെ വെച്ച് ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തിയുടെ മകൾ അക്ഷത മൂർത്തിയെ കണ്ടുമുട്ടി. 2009 ൽ അദ്ദേഹം അക്ഷതയെ വിവാഹം കഴിച്ചു, ദമ്പതികൾക്ക് കൃഷ്ണയും അനുഷ്കയും എന്ന രണ്ട് പെൺമക്കളുണ്ട്.

വ്യാഴാഴ്ച ട്രസ് രാജിവച്ചതിനുശേഷം വെസ്റ്റ്മിൻസ്റ്ററിലെ നാടകീയമായ കുറച്ച് ദിവസങ്ങൾക്കൊടുവിലാണ്  കൺസർവേറ്റീവ് പാർട്ടി മത്സരത്തിലെ സുനക്കിന്റെ വിജയം ഉറപ്പായത്. മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഞായറാഴ്ച മത്സരത്തിൽ നിന്ന് പിന്‍മാറിയിരുന്നു. തിങ്കളാഴ്ച ഷോർട്ട്‌ലിസ്റ്റിംഗ് സമയപരിധിക്ക് നിമിഷങ്ങൾക്ക് മുമ്പ് കോമൺസ് നേതാവ് പെന്നി മോർഡോണ്ട് പരാജയം സമ്മതിക്കുകയും ചെയ്തത് സുനക്കിന്‍റെ ശ്രദ്ധേയമായ രാഷ്ട്രീയ നേട്ടത്തിന് വഴിയൊരുക്കി.

പകുതിയിലധികം ടോറി എംപിമാരും റിഷിക്ക് പിന്തുണയുമായി പരസ്യമായി രംഗത്തെത്തിയതിനാൽ. അദ്ദേഹത്തിന്‍റെ പാർട്ടി സഹപ്രവർത്തകർക്കിടയിൽ നേതാവ് എന്ന നിലയിലുള്ള റിഷിയുടെ ജനപ്രീതി വീണ്ടും തെളിയിക്കപ്പെട്ടു. വൻതോതിലുള്ള പണപ്പെരുപ്പ ഭീഷണിയില്‍ നില്‍ക്കുന്ന യുകെ സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് നയിക്കുക, വിഭജിക്കപ്പെട്ട കൺസർവേറ്റീവ് പാർട്ടിയുടെ വിവിധ വിഭാഗങ്ങളെ ഒന്നിപ്പിക്കുക തുടങ്ങി വലിയ വെല്ലുവിളികളാണ് പ്രധാനമന്ത്രി പദത്തില്‍ റിഷി സുനക്കിനെ കാത്തിരിക്കുന്നത്.

റിഷി സുനക് എത്രത്തോളം ഇന്ത്യന്‍ വംശജന്‍? ; സോഷ്യല്‍ മീഡിയയില്‍ ചേരിതിരിവ്,തര്‍ക്കം

ഭഗവദ്ഗീതയില്‍ തൊട്ട് സത്യപ്രതിജ്ഞ; പേരിലും പെരുമാറ്റത്തിലും ഇന്ത്യക്കാരനായി റിഷി സുനക്

PREV
Read more Articles on
click me!

Recommended Stories

മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് ജി ആർ സ്വാമിനാഥനെതിരെ ഇംപീച്ച്മെന്‍റ് നീക്കം,തിരുപ്പരൻകുന്ദ്രം മലയിൽ ദീപം തെളിയിക്കാനുള്ള ഉത്തരവില്‍ പ്രതിഷേധവുമായി ഡിഎംകെ സഖ്യം
സുപ്രധാനം, ആധാർ കാർഡിൻ്റെ ഫോട്ടോ കോപ്പികൾ എടുക്കുന്നതിലും ആവശ്യപ്പെടുന്നതിലും വിലക്ക് വരുന്നു, പകരം പുതിയ സംവിധാനം