പബ്ജിക്ക് അടിമ: ​ഗെയിമിലെ വസ്തുക്കൾ വാങ്ങാൻ പൂജാരിയായ പത്തൊൻപതുകാരൻ മോഷ്ടിച്ചത് 31സൈക്കിളുകൾ: പിടിയിൽ

Web Desk   | Asianet News
Published : Jan 03, 2020, 10:36 PM IST
പബ്ജിക്ക് അടിമ: ​ഗെയിമിലെ വസ്തുക്കൾ വാങ്ങാൻ പൂജാരിയായ പത്തൊൻപതുകാരൻ മോഷ്ടിച്ചത് 31സൈക്കിളുകൾ: പിടിയിൽ

Synopsis

പബ്ജി ​ഗെയിമിലെ വിലപിടിപ്പുള്ള വസ്തുക്കൾ വാങ്ങാനാണ് ഇയാൾ പണം ആവശ്യപ്പെട്ടിരുന്നതെന്നും പൊലീസ് പറഞ്ഞു. പണം കണ്ടെത്താൻ വീടിനടുത്ത് പാർക്ക് ചെയ്തിരുന്ന സൈക്കിളുകൾ മോഷ്ടിക്കുന്നത് നന്ദുലാൽ പതിവാക്കി.

ഹൈദരാബാദ്: ഓൺലൈൻ ​ഗെയിമായ പബ്ജിക്ക് അടിമയായ പത്തൊൻപതുകാരൻ സൈക്കിൾ മോഷണത്തെ തുടർന്ന് പിടിയിലായതായി പൊലീസ്. ക്ഷേത്രങ്ങളിൽ പൂജാരിയായി ജോലി ചെയ്യുന്ന നന്ദുലാൽ സിദ്ധാർഥ് ശർമ എന്ന യുവാവാണ് വിലയേറിയ സ്പോർട്സ് സൈക്കിളുകൾ മോഷ്ടിച്ചത്. ഹൈദരാബാദിലെ മംഗപുരം കോളനിയിലാണ് അമ്മയ്ക്കൊപ്പം ഇയാൾ താമസിക്കുന്നത്. 

പണം ആവശ്യപ്പെട്ട് പലപ്പോഴും അമ്മയുമായി ഇയാള്‍ കലഹിക്കാറുണ്ടായിരുന്നു. പബ്ജി ​ഗെയിമിലെ വിലപിടിപ്പുള്ള വസ്തുക്കൾ വാങ്ങാനാണ് ഇയാൾ പണം ആവശ്യപ്പെട്ടിരുന്നതെന്നും പൊലീസ് പറഞ്ഞു. പണം കണ്ടെത്താൻ വീടിനടുത്ത് പാർക്ക് ചെയ്തിരുന്ന സൈക്കിളുകൾ മോഷ്ടിക്കുന്നത് നന്ദുലാൽ പതിവാക്കി. കഴിഞ്ഞ കുറച്ച് മാസങ്ങളിലായി 31 സൈക്കിളുകളാണ് യുവാവ് മോഷ്ടിച്ചത്. മോഷ്ടിച്ച 17 സ്പോർട്സ് സൈക്കിളുകളും ഇയാളിൽ നിന്ന് പൊലീസ് പിടികൂടി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഒരുക്കങ്ങൾ നടക്കുമ്പോൾ നവവരനെ തേടി വിവാഹവേദിയിലേക്ക് കയറി വന്നത് പൊലീസ്; ഡിഗ്രി പഠനകാലത്തെ കൊടുചതി, യുവതിയുടെ പരാതിയിൽ അറസ്റ്റ്
ടോയ്‍ലറ്റിന്‍റെ വാതിൽ തുറന്നപ്പോൾ ആക്രോശിച്ച് കൊണ്ട് 30 - 40 ആണുങ്ങൾ, ഭയന്ന് പോയ സ്ത്രീ കുറ്റിയിട്ട് അകത്തിരുന്നു; വീഡിയോ