പുതുച്ചേരിയിൽ നടന്നത് ബിജെപി 'കുതിരക്കച്ചവടം', കോടികൾ വാ​ഗ്ദാനമുണ്ടായിരുന്നു; മാഹി എംഎൽഎ

Web Desk   | Asianet News
Published : Feb 25, 2021, 07:23 AM IST
പുതുച്ചേരിയിൽ നടന്നത് ബിജെപി 'കുതിരക്കച്ചവടം', കോടികൾ വാ​ഗ്ദാനമുണ്ടായിരുന്നു; മാഹി എംഎൽഎ

Synopsis

 മാഹിയുടെ വികസനത്തിനെന്ന പേരിൽ 50 കോടിയും വ്യക്തിപരമായി ചോദിക്കുന്ന പണവും തരാമെന്നായിരുന്നു ബിജെപി ദൂതൻമാരുടെ വാഗ്ദാനം. ഒന്നു കണ്ണടച്ചിരുന്നെങ്കിൽ കോടികൾ പോക്കറ്റിലായേനെ എന്നും പാർട്ടിയെ കളങ്കപ്പെടുത്തുന്ന ഒരു കാര്യവും  താൻ ചെയ്തില്ലെന്നും രാമചന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ചെന്നൈ: പുതുച്ചേരിയിൽ കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ കോടികൾ വാഗ്ദാനമുണ്ടായിരുന്നെന്ന് സിപിഎം സ്വതന്ത്രനായ മാഹി 
എംഎൽഎ വി.രാമചന്ദ്രൻ. മാഹിയുടെ വികസനത്തിനെന്ന പേരിൽ 50 കോടിയും വ്യക്തിപരമായി ചോദിക്കുന്ന പണവും തരാമെന്നായിരുന്നു ബിജെപി ദൂതൻമാരുടെ വാഗ്ദാനം. ഒന്നു കണ്ണടച്ചിരുന്നെങ്കിൽ കോടികൾ പോക്കറ്റിലായേനെ എന്നും പാർട്ടിയെ കളങ്കപ്പെടുത്തുന്ന ഒരു കാര്യവും 
താൻ ചെയ്തില്ലെന്നും രാമചന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

2019 ഫെബ്രുവരി 28ന് ബിജെപിയുടെ ദൂതൻമാരായി തലശ്ശേരിയിലെത്തിയ എഐഡിഎംകെയുടെയും എൻആർ കോൺഗ്രസിന്റെയും നേതാക്കളാണ് ആദ്യം പണം വാഗ്ദാനം ചെയ്തത്. പിന്നെ പല തവണ ഇവർ സമീപിച്ചു എന്ന് രാമചന്ദ്രൻ പറയുന്നു. ബിജെപിയുടെ കേന്ദ്ര നേതാക്കൾ പുതുച്ചേരിയിൽ ക്യാംപ് ചെയ്തായിരുന്നു സർക്കാരിനെ മറിച്ചിടാനുള്ള പദ്ധതിയിട്ടത്. ഇത് തടയാൻ കോൺഗ്രസ് ഹൈക്കമാൻഡിന്റെ ഭാഗത്ത് നിന്ന് ഒരു നീക്കവും ഉണ്ടായില്ല എന്നും എംഎൽഎ പറയുന്നു. 

മാഹി ഗവൺമെന്റ് കോളേജിലെ ഹിന്ദി വിഭാഗം തലവനായിരുന്നു ഡോ രാമചന്ദ്രനെ സ്വതന്ത്ര സ്ഥാനാർത്ഥിയാക്കി മത്സരിപ്പിച്ചായിരുന്ന 26 വർഷക്കാലം എംഎൽഎ ആയിരുന്ന കോൺഗ്രസിലെ ഇ വത്സരാജിനെ സിപിഎം മുട്ടുകുത്തിച്ചത്. പുതുച്ചേരിയിലെ അധികാര രാഷ്ട്രീയം കണ്ട് മനം മടത്തു എന്നും ഇനി മത്സരിക്കാൻ താത്പര്യമില്ലെന്നും രാമചന്ദ്രൻ പറയുന്നു.

PREV
click me!

Recommended Stories

പ്രതിസന്ധിയുടെ ഒമ്പതാം നാൾ, കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുമായി ദില്ലി ഹൈക്കോടതി, ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെടാൻ വൈകിയതെന്ത് ?
പിടിമുറുക്കി കേന്ദ്രം, ഇൻഡി​ഗോ കമ്പനി പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സംഘം