ബസിൽ 26 കാരി ക്രൂര ബലാത്സംഗത്തിനിരയായ കേസ്; പ്രതിയുടെ തിരിച്ചറിയൽ പരേഡ് ഉടൻ നടത്താനൊരുങ്ങി പൂനെ പൊലീസ്

Published : Feb 28, 2025, 03:48 PM ISTUpdated : Feb 28, 2025, 04:44 PM IST
ബസിൽ 26 കാരി ക്രൂര ബലാത്സംഗത്തിനിരയായ കേസ്; പ്രതിയുടെ തിരിച്ചറിയൽ പരേഡ് ഉടൻ നടത്താനൊരുങ്ങി പൂനെ പൊലീസ്

Synopsis

പ്രതി ദത്താത്രയ രാംദാസ് ഗുഡെ കുറ്റം സമ്മതിച്ചുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇന്ന് പുലര്‍ച്ചെയാണ് പ്രതിയെ കരിമ്പിന്‍ തോട്ടത്തില്‍ നിന്നും അന്വേഷണ സംഘം പിടികൂടുന്നത്.

മുംബൈ: പൂനെയില്‍ മഹാരാഷ്ട്ര ആര്‍ടിസി ബസില്‍  26 കാരി ക്രൂര ബലാത്സംഗത്തിനിരയായ കേസില്‍ പിടിയിലായ പ്രതിയുടെ തിരിച്ചറിയല്‍ പരേഡ് ഉടന്‍ നടത്താനൊരുങ്ങി പൊലീസ്. പ്രതി ദത്താത്രയ രാംദാസ് ഗുഡെ കുറ്റം സമ്മതിച്ചുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇന്ന് പുലര്‍ച്ചെയാണ് പ്രതിയെ കരിമ്പിന്‍ തോട്ടത്തില്‍ നിന്നും അന്വേഷണ സംഘം പിടികൂടുന്നത്.

150തിലധികം പൊലീസുകാര്‍, 70 മണിക്കൂര്‍ നീണ്ട തെരച്ചിന് ഇന്ന് പുലര്‍ച്ചെ ഒന്നരക്കാണ് അവസാനമായത്.  പ്രതി ദത്താത്രയ രാംദാസ് ഗുഡെ അദ്ദേഹത്തിന്‍റെ ഗ്രാമത്തിലുണ്ടെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് പ്രദേശത്തെ കരിമ്പിന് തോട്ടം കേന്ദ്രീകരിച്ചായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരുടെ തെരച്ചില്‍. പിടികൂടാന്‍ സഹായിച്ചാല്‍ ഒരുലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന കാര്യം ഓരോ വീട്ടിലുമെത്തി പൊലീസ് അറിയിച്ചു. ഒടുവില്‍ ഇന്നലെ രാത്രി 12 മണിക്ക് ദത്താത്രയ സുഹൃത്തിന്‍റെ വീട്ടില്‍ ഭക്ഷണം ആവശ്യപ്പെട്ടെത്തി. ഭക്ഷണം കഴിച്ച് കരിമ്പിന് തോട്ടത്തിലേക്ക് പോയ പ്രതിയെക്കുറിച്ച് സുഹൃത്ത് തന്നെയാണ് പൊലീസിന് വിവരം നല്‍കുന്നത്.

തുടര്‍ന്ന് നടത്തിയ പരിശോധയില്‍ പിടിയിലുമായി. പ്രതി കുറ്റം സമ്മതിച്ചുവെന്നാണ് പൊലീസ്‍ നല്‍കുന്ന വിവരം. ഒളിവില്‍ താമസിക്കുന്നതിനിടെ പ്രതി കഴുത്തില്‍ കയര്‍ കുരുക്കി ആത്മഹത്യക്ക് ശ്രമിച്ചിരുന്നുവെന്ന് വൈദ്യപരിശോധനയില്‍ വ്യക്തമായി. കയര്‍ പൊട്ടിവീണതിനാല്‍ ശ്രമം പരാജയപെട്ടെന്നാണും കുറ്റകൃത്യം നടത്തിയത് ലഹരിയിലാണെന്നുമാണ് പ്രതി നല്‍കിയ മൊഴി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
click me!

Recommended Stories

വിറപ്പിച്ച് ചെള്ളുപനി; മൂന്ന് പേർ കൂടി മരിച്ചതോടെ മരണസംഖ്യ എട്ടായി; പ്രതിരോധ മരുന്നുകൾ ശേഖരിച്ച് ആന്ധ്രപ്രദേശ് സർക്കാർ
കോൺഗ്രസ് വന്ദേമാതരത്തെ അപമാനിച്ചു ,വന്ദേമാതരത്തെ ഗാന്ധിജി ദേശീയ ഗീതമായി കണ്ടു,ലീഗിൻ്റെ സമ്മർദ്ദത്തിന് വഴങ്ങി നെഹ്റു അത് വെട്ടിമുറിച്ചുവെന്ന് മോദി