പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് കുരങ്ങുകളിൽ കൊവിഡ് വാക്സിൻ പരീക്ഷണം നടത്താൻ അനുമതി

By Web TeamFirst Published Jun 7, 2020, 9:11 AM IST
Highlights

വാക്സിൻ പരീക്ഷത്തിനായി മുപ്പത് കുരങ്ങുകളെ ഉടനെ പിടികൂടാനാണ് തീരുമാനം. പൂനൈയിലെ വദ്ഗാവ് വനത്തിൽ നിന്നാവും കുരങ്ങുകളെ പിടികൂടുക. 

പൂനൈ: കൊവിഡിനെതിരായ പ്രതിരോധ വൈറസ് പരീക്ഷണം കുരങ്ങുകളിൽ നടത്താൻ പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് അനുമതി. മഹാരാഷ്ട്ര വനം വകുപ്പാണ് കുരങ്ങുകളിൽ മരുന്ന് കുരങ്ങുകളിൽ പരിശോധിക്കാനുള്ള അനുമതി നൽകിയത്. 

വാക്സിൻ പരീക്ഷത്തിനായി മുപ്പത് കുരങ്ങുകളെ ഉടനെ പിടികൂടാനാണ് തീരുമാനം. പൂനൈയിലെ വദ്ഗാവ് വനത്തിൽ നിന്നാവും കുരങ്ങുകളെ പിടികൂടുക. മൂന്നും നാലും വയസുള്ള കുരങ്ങുകളെയാവും പരീക്ഷണത്തിനായി ഉപയോഗിക്കുക. ഈ പ്രായത്തിലുള്ള മുപ്പത് കുരങ്ങുകളെ ഉടനെ പിടികൂടി ഇൻസ്റ്റിറ്റ്യൂട്ടിന് കൈമാറാൻ മഹാരാഷ്ട്ര വനംവകുപ്പ് മന്ത്രി സഞ്ജയ് റാത്തോഡ് ഉത്തരവിട്ടിട്ടുണ്ട്. 

നേരത്തെ അമേരിക്കയിലെ ദേശീയ ആരോഗ്യ ഇൻസ്റ്റിറ്റ്യൂട്ടിലും ബ്രിട്ടണിലെ ഓക്സ്ഫോർഡ് സർവ്വകലാശാലയും വാക്സിൻ പരീക്ഷണങ്ങൾക്കായി കുരങ്ങുകളെ ഉപയോഗിച്ചു. എന്നാൽ പരീക്ഷണത്തിനിടെ ഇവയ്ക്ക് കൊവിഡ് ബാധിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. പെൺകുരങ്ങുകളെയാണ് സാധാരണ വൈറസ്  പരീക്ഷണങ്ങൾക്കായി ഉപയോ​ഗിക്കുക.

click me!