
പൂനെ: കൊവിഡ് വ്യാപനം തടയാന്‍ ലോകം മുഴുവന്‍ പോരാടുകയാണ്. സാമൂഹിക അകലവും ശുചിത്വവും മാസ്‌ക് ധരിക്കേണ്ടതിന്റെ ആവശ്യകതയും സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരും നിയമപാലകരും അറിയിച്ചുകൊണ്ടേയിരിക്കുന്നു. വിവിധ വഴികളിലൂടെയാണ് ബോധവല്‍ക്കരണം നടക്കുന്നത്. പൂനെ പൊലീസ് ഇത്തവണ ഫ്‌ളോ ചാര്‍ട്ടുമായാണ് എത്തിയിരിക്കുന്നത്.
പുറത്തുപോകുകയാണോ? ഗേറ്റ് വരെ മാത്രമാണോ പോകുന്നത്? എന്നാലും മാസ്‌ക് ധരിക്കണം! കെട്ടിടത്തിന് ചുറ്റും മാത്രമാണോ നടക്കുന്നത് ? എന്നാലും മാസ്‌ക് ധരിക്കണം! എന്ന് വ്യക്തമാക്കുന്ന രസകരമായ ചാര്‍ട്ടാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് വ്യക്തമാക്കുന്ന ഫ്‌ളോ ചാര്‍ട്ട് പൊലീസ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam