
ദില്ലി: റിപ്പബ്ലിക് ദിന പ്രസംഗത്തിൽ ഭാര്യ ഗർഭിണിയാണെന്ന വിവരം പങ്കുവെച്ച് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാൻ. വെള്ളിയാഴ്ച ലുധിയാനയിൽ നടന്ന റിപ്പബ്ലിക് ദിന ആഘോഷങ്ങൾക്കിടെയുള്ള പ്രസംഗത്തിലാണ് മുഖ്യമന്ത്രി തന്റെ സ്വകാര്യ ജീവിതത്തിലെ സന്തോഷം പങ്കുവെച്ചത്. മാർച്ചിൽ വലിയൊരു സന്തോഷം വരാൻ പോകുന്നുവെന്നും സന്തോഷത്തെ വരവേൽക്കാൻ താൻ തയ്യാറെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Read More.... 'പാപ്പാ..'; പത്തോ ഇരുപതോ തവണയല്ല, അനിമലില്‍ രണ്‍ബീര്‍ കപൂറിന്‍റെ 'പാപ്പാ' വിളി എണ്ണി സോഷ്യല്‍ മീഡിയ
ഭാര്യ ഡോ. ഗുർപ്രീത് കൗർ ഏഴുമാസം ഗർഭിണിയാണ്. താൻ പിതാവാകാൻ പോകുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പഞ്ചാബിൽ മുഖ്യമന്ത്രിയായതിന് തൊട്ടുപിന്നാലെയാണ് ഭഗവന്ത് മാൻ വിവാഹിതനാകുന്നത്. ഡോക്ടർ ഗുർപ്രീത് കൗറിനെയാണ് ഭഗവന്ത് മാൻ വിവാഹം കഴിച്ചത്. ആദ്യ ഭാര്യയായ ഇന്ദർദീപ് കൗറുമായുള്ള ബന്ധം ഏഴ് വർഷം മുമ്പ് വേർപ്പെടുത്തിയിരുന്നു. ആദ്യ വിവാഹത്തിൽ രണ്ട് കുട്ടികളുണ്ട്.