കേന്ദ്ര നിയമത്തെ മറികടക്കാന്‍ നിയമം പാസാക്കി പഞ്ചാബ് സര്‍ക്കാര്‍

By Web TeamFirst Published Oct 20, 2020, 11:24 PM IST
Highlights

കേന്ദ്രനിയത്തെ മറികടക്കാന്‍ എല്ലാ കോണ്‍ഗ്രസ് സംസ്ഥാനങ്ങളും നിയമം കൊണ്ടുവരണമെന്ന് സോണിയാഗാന്ധി നിര്‍ദ്ദേശിച്ചിരുന്നു.
 

ദില്ലി: കേന്ദ്ര  നിയമത്തെ മറികടക്കാന്‍ കാര്‍ഷിക ബില്ലുകള്‍ പാസാക്കി കോണ്‍ഗ്രസ് സംസ്ഥാനമായ പഞ്ചാബ്. പഞ്ചാബ് നിയമസഭയുടെ പ്രത്യേക സമ്മേളനം ഏകകണ്ഠമായി മൂന്ന് കാര്‍ഷിക ബില്ലുകളാണ് പാസാക്കിയത്. കര്‍ഷകര്‍ക്ക് വേണ്ടി രാജിവെക്കാനും തയ്യാറെന്ന്  നിയമസഭയില്‍ ബില്ലുകള്‍  അവതരിപ്പിച്ചുകൊണ്ട് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍സിംഗ് പറഞ്ഞു. സര്‍ക്കാരിനെ പിരിച്ചുവിട്ടാലും ഭയപ്പെടില്ലെന്നും പഞ്ചാബ് മുഖ്യമന്ത്രി വ്യക്തമാക്കി.

കേന്ദ്രനിയത്തെ മറികടക്കാന്‍ എല്ലാ കോണ്‍ഗ്രസ് സംസ്ഥാനങ്ങളും നിയമം കൊണ്ടുവരണമെന്ന് സോണിയാഗാന്ധി നിര്‍ദ്ദേശിച്ചിരുന്നു. അതനുസരിച്ച് സമരരംഗത്തുള്ള കര്‍ഷകര്‍ മുന്നോട്ടുവെക്കുന്ന ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പഞ്ചാബ് സര്‍ക്കാര്‍ ബില്ല് തയ്യാറാക്കിയത്. നിയമസഭ പാസാക്കിയ ബില്ലുകള്‍ ഗവര്‍ണറുടെ അംഗീകാരത്തിനായി നല്‍കി. ബില്ലുകള്‍ക്ക് അംഗീകാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് രാഷ്ട്രപതിയെയും കാണും. ബില്ലുകള്‍ തള്ളിയാല്‍ സുപ്രീംകോടതിയെ സമീപിക്കാനുമാണ് തീരുമാനം.


 

click me!