
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി സർക്കാർ തലപ്പത്ത് 20 വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ക്വിസ് മത്സരം സംഘടിപ്പിക്കാനൊരുങ്ങുന്നു. നരേന്ദ്ര മോദിയുടെ 20 വർഷം എന്ന വിഷയത്തിൽ ആണ് ക്വിസ് മത്സരം നടക്കുന്നത്. ഒക്ടോബർ ഏഴിനാണ് പ്രധാനമന്ത്രി സർക്കാരിന്റെ തലവനായി, ഗുജറാത്ത് മുഖ്യമന്ത്രിയായി ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ഈ അവസരത്തിൽ മൈഗവ്ഇന്ത്യയാണ് സേവാ സമർപ്പൺ എന്ന പേരിൽ ക്വിസ് മത്സരം നടത്തുന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു.
തന്റെ 20 വർഷം ഓർമ്മിച്ച് പ്രധാനമന്ത്രിയും രംഗത്തെത്തി. ഈ ദിവസമാണ് ഇരുപത് വർഷം മുൻപ് താൻ ഗുജറാത്ത് മുഖ്യമന്ത്രിയായത്. ഇത്രക്കാലം ജനങ്ങളെ സേവിക്കാൻ കഴിഞ്ഞതിൽ താൻ സന്തുഷ്ടനാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. താൻ പ്രധാനമന്ത്രിയോ ,മുഖ്യമന്ത്രിയോ ആകുമെന്ന് കരുതിയതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒപ്പം കൊവിഡിനെ ധീരമായി നേരിട്ടുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam