
ചരിത്ര സ്മാരകമായ കുത്തബ് മിനാര്‍ യഥാര്‍ത്ഥത്തില്‍ വിഷ്ണു സ്തംഭം ആണെന്ന് വിശ്വഹിന്ദു പരിഷത്ത്. വിഎച്ച്പി നേതാവ് വിനോദ് ബന്‍സാല്‍ ആണ് ഇത്തരത്തില്‍ ഒരു പ്രസ്താവന നടത്തിയിരിക്കുന്നത്.
27 ഹിന്ദു–ജൈന ക്ഷേത്രങ്ങൾ തകർത്തപ്പോൾ കിട്ടിയ വസ്തുക്കൾ ഉപയോഗിച്ചാണ് കുത്തബ് മിനാർ പണിത് ഉയർത്തിയിരിക്കുന്നതെന്നും അദ്ദേഹം വാദിക്കുന്നു.
ഹൈന്ദവ സമൂഹത്തെ കളിയാക്കാൻ വേണ്ടി മാത്രം നിർമിച്ചതാണ് ഇതെന്നും ബൻസാൽ കുറ്റപ്പെടുത്തുന്നു. കുത്തബ് മിനാർ സമുച്ചയത്തിലെ പുരാതന ക്ഷേത്രങ്ങൾ പുനർനിർമിക്കണമെന്നും ആരാധന നടത്താൻ അനുവദിക്കണമെന്നും വിഎച്ച്പി ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് ഇത്തരമൊരു വാദവും ഉയർത്തുന്നത്.
"കുത്തബ് മിനാർ യഥാർത്ഥത്തിൽ 'വിഷ്ണു സ്തംഭം' ആയിരുന്നു. 27 ഹിന്ദു-ജൈന ക്ഷേത്രങ്ങൾ തകർത്തതിന് ശേഷം ലഭിച്ച വസ്തുക്കൾ ഉപയോഗിച്ചാണ് കുത്തബ് മിനാർ നിർമ്മിച്ചത്. ഹൈന്ദവ സമൂഹത്തെ കളിയാക്കാൻ വേണ്ടി മാത്രം നിർമ്മിച്ചതാണ് ഈ സ്തൂപം,” ബൻസാൽ പറഞ്ഞു,
അത് അങ്ങനെയാണെന്നതിന്റെ തെളിവുകൾ കുത്തബ് മിനാർ കാമ്പസിലുടനീളം ചിതറിക്കിടക്കുന്നു. "ഇത് ഹിന്ദു-ജൈന ക്ഷേത്രങ്ങളുടെ സമുച്ചയമായിരുന്നുവെന്ന് സാക്ഷ്യപ്പെടുത്തുന്ന തകർന്ന വിഗ്രഹങ്ങളും ലിഖിതങ്ങളും കാണുന്നത് ഭയപ്പെടുത്തുന്നതാണ്," അദ്ദേഹം ദി ഹിന്ദുവിനോട് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam