'ഭര്‍ത്താവിന്‍റെ ജീവന്‍ അപകടത്തില്‍, ലാലു പ്രസാദ് യാദവിനെ കാണാന്‍ മകനെ അനുവദിച്ചില്ല': റാബ്റി ദേവി

Published : Apr 20, 2019, 11:58 PM IST
'ഭര്‍ത്താവിന്‍റെ ജീവന്‍ അപകടത്തില്‍, ലാലു പ്രസാദ് യാദവിനെ കാണാന്‍ മകനെ അനുവദിച്ചില്ല': റാബ്റി ദേവി

Synopsis

 തന്‍റെ ഭര്‍ത്താവിന് എന്തെങ്കിലും സംഭവിച്ചാല്‍ ബീഹാറിലെയും ജാര്‍ഖണ്ഡലിലെയും ജനങ്ങള്‍ റോഡിലിറങ്ങുമെന്നും റാബ്റി പറഞ്ഞു. 

പാറ്റ്ന: ഭര്‍ത്താവിന്‍റെ ജീവന്‍ അപകടത്തിലാണെന്നും ജയിലിലുള്ള ലാലു പ്രസാദ് യാദവിനെ കാണാന്‍ മകന്‍ തേജസ്വി യാദവിനെ അനുവദിച്ചില്ലെന്നും റാബ്റി ദേവി.  തന്‍റെ ഭര്‍ത്താവിന് എന്തെങ്കിലും സംഭവിച്ചാല്‍ ബീഹാറിലെയും ജാര്‍ഖണ്ഡലിലെയും ജനങ്ങള്‍ റോഡിലിറങ്ങുമെന്നും റാബ്റി പറഞ്ഞു. 

അദ്ദേഹത്തെ കാണാനായി തേജസ്വിനി ഇന്ന് ജയിലില്‍ പോയെങ്കിലും അതിന് സാധിച്ചില്ല. ലാലു പ്രസാദ് യാദവിനെയും അദ്ദേഹത്തിന്‍റെ മുഴുവന്‍ കുടുംബാംഗങ്ങളെയും  കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ കൊലപ്പെടുത്താനാണ് ശ്രമിക്കുന്നതെങ്കില്‍ അതിന് അവര്‍ക്ക് കഴിയും. എന്നാല്‍ ഇത്തരം ഏകാധിപത്യം അനുവദിക്കില്ലെന്നും റാബ്റി പറഞ്ഞു. 

ആശുപത്രിയില്‍ പ്രവേശിപ്പിച്ച അച്ഛനെ കാണാന്‍ ബിജെപി സര്‍ക്കാര്‍ അനുവദിച്ചില്ലെന്ന് ഏപ്രില്‍ ഏഴിന് തേജ്വസി യാദവ് ആരോപിച്ചിരുന്നു. ലാലു പ്രസാദ് യാദവിന് വേണ്ട രീതിയിലുള്ള ചികിത്സ നല്‍കുന്നില്ലെന്നും തേജ്വസി ആരോപിച്ചിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പുതുച്ചേരിയിൽ ഡിഎംകെ-കോണ്‍ഗ്രസ് 'സൗഹൃദ മത്സരം'; 5 മണ്ഡലങ്ങളിൽ നേര്‍ക്കുനേര്‍, വിമര്‍ശനവുമായി ഇടതുപാര്‍ട്ടികള്‍
പശ്ചിമേഷ്യൻ സംഘർഷം: യോഗം വിളിച്ച് പ്രധാനമന്ത്രി; സംസ്ഥാന മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസിലൂടെ യോഗം ചേരും