റഹീമും ജെബി മേത്തറും സന്തോഷ് കുമാറും രാജ്യസഭാ എംപിമാരായി സത്യപ്രതിജ്ഞ ചെയ്തു

Published : Apr 04, 2022, 11:28 AM ISTUpdated : Apr 04, 2022, 11:43 AM IST
റഹീമും ജെബി മേത്തറും സന്തോഷ് കുമാറും രാജ്യസഭാ എംപിമാരായി സത്യപ്രതിജ്ഞ ചെയ്തു

Synopsis

ജെബിയും റഹീമും ഇംഗ്ലീഷിൽ സത്യപ്രതിജ്ഞ ചെയ്തപ്പോൾ സന്തോഷ് കുമാർ മലയാളത്തിൽ തന്നെ സത്യപ്രതിജ്ഞ ചെയ്തു. 

ദില്ലി: കേരളത്തിൽ നിന്നുള്ള മൂന്ന് എംപിമാർ അടക്കം ആറ് പേർ ഇന്ന് രാജ്യസഭയിൽ സത്യപ്രതിജ്ഞ ചെയ്തു. എഎ റഹീം, അഡ്വ.സന്തോഷ് കുമാർ, ജെബി മേത്തർ എന്നിവരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. എ.കെ.ആന്‍റണി, കെ.സോമപ്രസാദ്, എം.വി.ശ്രേയാംസ് കുമാർ എന്നിവരുടെ കാലാവധി കഴിഞ്ഞ സാഹചര്യത്തിലാണ് പകരക്കാരായി മൂന്ന് യുവനേതാക്കൾ കേരളത്തിൽ നിന്നും രാജ്യസഭയിലേക്ക് എത്തുന്നത്.

ഇന്ന് ആദ്യം സത്യപ്രതിജ്ഞ ചെയ്തത് ജെബി മേത്തറാണ്. പിന്നാലെ സന്തോഷ് കുമാറും തുടർന്ന് എഎ റഹീമും സത്യപ്രതിജ്ഞ ചെയ്തു. ജെബിയും റഹീമും ഇംഗ്ലീഷിൽ സത്യപ്രതിജ്ഞ ചെയ്തപ്പോൾ സന്തോഷ് കുമാർ മലയാളത്തിൽ തന്നെ സത്യപ്രതിജ്ഞ ചെയ്തു. 
 

PREV
click me!

Recommended Stories

വിറപ്പിച്ച് ചെള്ളുപനി; മൂന്ന് പേർ കൂടി മരിച്ചതോടെ മരണസംഖ്യ എട്ടായി; പ്രതിരോധ മരുന്നുകൾ ശേഖരിച്ച് ആന്ധ്രപ്രദേശ് സർക്കാർ
കോൺഗ്രസ് വന്ദേമാതരത്തെ അപമാനിച്ചു ,വന്ദേമാതരത്തെ ഗാന്ധിജി ദേശീയ ഗീതമായി കണ്ടു,ലീഗിൻ്റെ സമ്മർദ്ദത്തിന് വഴങ്ങി നെഹ്റു അത് വെട്ടിമുറിച്ചുവെന്ന് മോദി