
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അമിത്ഷായ്ക്കുമെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നരേന്ദ്രമോദി തെരഞ്ഞെടുപ്പിന്റെ മറവിൽ ഓഹരി വിപണിയിൽ തട്ടിപ്പ് നടത്തിയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ജൂൺ 4 ന് സ്റ്റോക്ക് മാർക്കറ്റ് റെക്കോർഡ് ഇടുമെന്ന് മോദിയും അമിത് ഷായും പറഞ്ഞു. സ്റ്റോക്കുകൾ വാങ്ങിവെക്കാനും ആവശ്യപ്പെട്ടു. എന്നാൽ ജൂൺ 1ന് വ്യാജ എക്സ്റ്റിറ്റ് പോൾ വരികയും ജൂൺ 4 ന് കോടികളുടെ നഷ്ടവും ഉണ്ടായെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണ് നടന്നതെന്നും ജെപിസി അന്വേഷണം വേണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ദില്ലിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് രാഹുലിന്റെ ആരോപണം.
സെബി അന്വേഷണം നടക്കുന്ന കമ്പനിയുടെ ചാനലിൽ ആണ് മോദിയും അമിത് ഷായും ഈ പരാമർശങ്ങൾ നടത്തിയത്. എക്സിറ്റ് പോൾ വരാനിരിക്കെ മെയ് 31ന് കോടികളുടെ വിദേശ നിക്ഷേപം ഉണ്ടായി. 30 ലക്ഷം കോടിയുടെ നഷ്ടമാണ് മാർക്കറ്റിൽ ഉണ്ടായത്. മോദിക്കും അമിത് ഷായ്ക്കും വ്യാജ എക്സിറ്റ് പോൾ നടത്തിയവർക്കുമെതിരെ അന്വേഷണം വേണം. നഷ്ടപ്പെട്ടത് സാധാരണക്കാരുടെ പണമാണ്. സ്റ്റോക്ക് മാർക്കറ്റ് അഴിമതിയാണ് നടന്നതെന്നും ഇതിൽ മോദിക്കും അമിത്ഷാക്കും പങ്കുണ്ടെന്നും രാഹുൽ പറഞ്ഞു. 400 സീറ്റ് കിട്ടില്ല എന്ന് അറിഞ്ഞ് കൊണ്ടാണ് മോദിയും ഷായുമെല്ലാം ഈ ആഹ്വാനം നടത്തിയതെന്നും രാഹുൽ ആരോപിക്കുന്നു.
'ഡ്രൈവിംഗ് ലൈസൻസ് പരിഷ്കരണത്തിൽ വിട്ടുവീഴ്ചയില്ല'; ഇനി ചർച്ചയില്ലെന്നും മന്ത്രി ഗണേഷ് കുമാർ
https://www.youtube.com/watch?v=Ko18SgceYX8
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam