പരസ്പരം രക്ഷാബന്ധൻ ദിനാശംസകൾ നേർന്ന് പ്രിയങ്കയും രാഹുൽ ​ഗാന്ധിയും: ഒന്നിച്ചുള്ള ഫോട്ടോ പങ്കുവച്ച് ട്വീറ്റ്

Web Desk   | Asianet News
Published : Aug 03, 2020, 04:10 PM ISTUpdated : Aug 03, 2020, 04:25 PM IST
പരസ്പരം രക്ഷാബന്ധൻ ദിനാശംസകൾ നേർന്ന് പ്രിയങ്കയും രാഹുൽ ​ഗാന്ധിയും: ഒന്നിച്ചുള്ള ഫോട്ടോ പങ്കുവച്ച് ട്വീറ്റ്

Synopsis

ഇതുപോലെ ഒരു സഹോദരനുണ്ടായതിൽ അഭിമാനം തോന്നുന്നു. പ്രിയങ്ക കുറിച്ചു. 

ദില്ലി: സഹോദരി പ്രിയങ്ക ​ഗാന്ധിക്ക് രക്ഷാബന്ധൻ ആശംസകൾ നേർന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. സഹോദരിയെ ആലിം​ഗനം ചെയ്ത് നിൽക്കുന്ന ഫോട്ടോ ട്വിറ്ററിൽ പോസ്റ്റ് ചെയ്താണ് രാഹുലിന്റെ ആശംസാകുറിപ്പ്. ഇം​ഗ്ലീഷിലും ഹിന്ദിയിലുമാണ് ആശംസാ വാചകങ്ങൾ കുറിച്ചിരിക്കുന്നത്. 

രക്ഷാബന്ധൻ എന്ന ഹാഷ്‍ടാ​ഗിനൊപ്പം എല്ലാവർക്കും രക്ഷാബന്ധൻ ആശംസകൾ എന്നാണ് രാഹുലിന്റെ കുറിപ്പ്. പ്രിയങ്ക ​ഗാന്ധിയും സഹോദരനൊപ്പമുള്ള ഫോട്ടോ പങ്കിട്ടാണ് ആശംസ അറിയിച്ചിരുന്നത്. 'സന്തോഷത്തിലും സന്താപത്തിലും സഹോദരനൊപ്പം ജീവിച്ചാണ് സ്നേഹവും സത്യവും ക്ഷമയും അദ്ദേ​ഹത്തിൽ നിന്ന് ഞാൻ പഠിച്ചത്. ഇതുപോലെ ഒരു സഹോദരനുണ്ടായതിൽ അഭിമാനം തോന്നുന്നു.' പ്രിയങ്ക കുറിച്ചു. മിക്ക വിശേഷാവസരങ്ങളിലും പ്രിയങ്ക ​ഗാന്ധിയും രാഹുൽ ​ഗാന്ധിയും സമൂഹമാധ്യമങ്ങളിലൂടെ ആശംസകൾ അറിയിക്കുക പതിവാണ്. 

PREV
click me!

Recommended Stories

സവർക്കർ പുരസ്കാരം: ശശി തരൂർ എത്തിയില്ല, തിരഞ്ഞെടുക്കപ്പെട്ട മലയാളികളിൽ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയത് എം ജയചന്ദ്രൻ മാത്രം
പൂരിപ്പിച്ച എസ്ഐആര്‍ ഫോം വാങ്ങാനെത്തിയ ബിഎല്‍ഒയെ ഗൃഹനാഥൻ മര്‍ദ്ദിച്ചെന്ന് പരാതി; സംഭവം കൊല്ലത്ത്