
ദില്ലി: മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെച്ചൊല്ലിയുണ്ടായ തര്‍ക്കം പരിഹരിച്ചതോടെ പഞ്ചാബില്‍ കോണ്‍ഗ്രസിന് (Punjab Congress) ആശ്വാസം. മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നിയും (Charanjith singh channi) പിസിസി അധ്യക്ഷന്‍ നവ്‌ജോത് സിദ്ദുവും (Navjot singh sidhu) പരസ്യമായ ഏറ്റുമുട്ടലിലേക്ക് പോകുന്നതിനിടെയാണ് രാഹുല്‍ ഗാന്ധി (Rahul Gandhi) ഇടപെട്ട് പ്രശ്‌നം പരിഹരിച്ചത്. രാഹുല്‍ ഗാന്ധിയുടെ സമവായ നീക്കമാണ് പഞ്ചാബില്‍ ചരണ്‍ജിത്ത് സിങ് ചന്നിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്നതില്‍ നിര്‍ണായകമായത്. ചന്നി തെരഞ്ഞെടുപ്പ് മുഖമായതോടെ ജയിച്ച് കയറാമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. അതെസമയം വരും ദിവസങ്ങളില്‍ സിദ്ദുവിന്റെ നിലപാടും നിര്‍ണായകമാണ്.
പഞ്ചാബ് കോണ്‍ഗ്രസിലെ പ്രബലന്മാരാണ് സിദ്ദുവും ചന്നിയും. ഇരുവരും ലക്ഷ്യമിട്ടത് മുഖ്യമന്ത്രി പദം. എന്നാല്‍ സാധാരണക്കാരന്‍ എന്ന പ്രതിഛായയും ദളിത് വോട്ടുകളുടെ പിന്തുണയുമാണ് ചന്നിക്ക് ഗുണമായത്. ചന്നിയെ ഉയര്‍ത്തിക്കാട്ടി ആപ്പ് ഉയര്‍ത്തുന്ന വെല്ലുവിളി മറിക്കടക്കാനാകുമെന്ന വിലയിരുത്തലും കോണ്‍ഗ്രസിനുണ്ട്. പടലപ്പിക്കണം കാരണം തുടര്‍ ഭരണം നഷ്ടമാകുമോ എന്ന ആശങ്ക ശക്തമായതോടെയാണ് രാഹുല്‍ നേരിട്ട് ഇടപെട്ടത്. കഴിഞ്ഞ ദിവസത്തെ ലുധിയാന റാലിക്ക് മണിക്കൂറുകള്‍ക്ക് മുന്‍പ് വരെ രാഹുല്‍ ഗാന്ധി ിദ്ദു , ന്നി, സുനില്‍ ജാക്കര്‍ തുടങ്ങിയ നേതാക്കളുമായി വിശദമായ ചര്‍ച്ച നടത്തിയിരുന്നു. ചന്നി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായതോടെ ഇനി തെരഞ്ഞെടുപ്പ് വിജയക്കുക മാത്രമാണ് ലക്ഷ്യമെന്ന് മുതിര്‍ന്ന നേതാവ് സുനില്‍ ജാക്കര്‍ പ്രതികരിച്ചു
അതെസമയം ഒറ്റക്കെട്ടാണെന്ന് പ്രഖ്യാപിച്ചെങ്കിലും തന്നെ തഴഞ്ഞതില്‍ സിദ്ദുവിന് അമര്‍ഷമുണ്ടെന്നാണ് വിവരം. മുഖ്യമന്ത്രി പദം പങ്കിടുന്നതിലും ഹൈക്കമാന്‍ഡ് വ്യക്തത വരുത്തിയിട്ടില്ല. കഴിഞ്ഞ ദിവസം വരെ ചന്നിയെ മുഖ്യമന്ത്രി സ്്ഥാനാര്‍ഥിയാക്കുന്നതില്‍ സിദ്ദു പരസ്യമായി പ്രതിഷേധം അറിയിച്ചിരുന്നു. താളത്തിനൊത്ത് തുള്ളുന്ന, ദുര്‍ബല മുഖ്യമന്ത്രിയെയാണ് നേതൃത്വത്തിന് വേണ്ടതെന്ന് സിദ്ദു തുറന്നടിച്ചതിന് പിന്നാലെയാണ് രാഹുല്‍ സംസ്ഥാനത്തെത്തിയത്. ഇതര സംസ്ഥാനങ്ങളിലെ താരപ്രചാരകരുടെ പട്ടികയില്‍ നിന്ന് തന്നെ ഒഴിവാക്കിയതിലും ചന്നിയെ ഉള്‍പ്പെടുത്തിയതിലും സിദ്ദുവിന് അമര്‍ഷമുണ്ടായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam