ദില്ലി നാളെയും സംഘർഷഭരിതമാകും? പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് രാഹുൽ; 'ചീഫ് ജസ്റ്റിസിനെ കാണും, സുപ്രീം കോടതിയിലേക്ക് മാർച്ച്, എല്ലാവരും അണിനിരക്കണം'

Published : Oct 11, 2026, 07:13 PM IST
Rahul Gandhi

Synopsis

വോട്ട് ചോർച്ചയ്ക്കും തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനുമെതിരെ നാളെ സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്താൻ രാഹുൽ ഗാന്ധിയുടെ ആഹ്വാനം. ഭരണഘടന സംരക്ഷിക്കാൻ രാഷ്ട്രീയ-മത ഭേദമന്യേ എല്ലാവരും അണിനിരക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു

ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും വോട്ട് ചോരിക്കെതിരെയും നാളെ രാജ്യതലസ്ഥാനത്ത് പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ചീഫ് ജസ്റ്റിസിനെ കാണുമെന്ന് കോൺഗ്രസ് നേരത്തെ തന്നെ പ്രഖ്യാപിച്ച സാഹചര്യത്തിൽ, സുപ്രീം കോടതിയിലേക്ക് ബഹുജന മാർച്ചായി എത്തുമെന്നാണ് രാഹുലിന്‍റെ പ്രഖ്യാപനം. രാജ്യത്തെ യുവജനങ്ങളും പൗരവകാശ സംഘടനകളും പ്രതിപക്ഷ കക്ഷികളും രാഷ്ട്രീയ - ജാതി - മത ഭേദമന്യേ ഭരണഘടന സംരക്ഷിക്കാനായി നാളെ തങ്ങളോടൊപ്പം തെരുവിൽ അണിനിരക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. സമാധാനപരമായി പ്രതിഷേധിക്കാനെത്തിയ രാജ്യത്തെ യുവജനങ്ങൾക്ക് നേരെ പൊലീസിന്റെയും ബി ജെ പി ഗുണ്ടകളുടെയും ഭാഗത്തുനിന്നും ക്രൂരമായ അതിക്രമങ്ങളാണ് ഉണ്ടായതെന്നും, ഇത് അംഗീകരിക്കാനാകില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. നാളെ ഉച്ചക്ക് ഒന്നരക്കായിരിക്കും സുപ്രീം കോടതിയിലേക്കുള്ള മാർച്ചെന്നും രാഹുൽ പ്രഖ്യാപിച്ചു.

ഗ്യാനേഷ് രാജിവയ്ക്കുക, എസ് ഐ ആർ നിർത്തിവയ്ക്കുക

വോട്ട് ചോരി അവസാനിപ്പിക്കുക, പ്രത്യേക തീവ്ര വോട്ടർ പട്ടിക പുനഃപരിശോധന (എസ് ഐ ആർ) നടപടികൾ നിർത്തിവെക്കുക, തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജി വെക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് രാജ്യത്തിന്റെ പേരിൽ നിവേദനം സമർപ്പിക്കുമെന്ന് രാഹുൽ ഗാന്ധി അറിയിച്ചു. നരേന്ദ്ര മോദി, അമിത് ഷാ, അജിത് ഡോവൽ, മോഹൻ ഭാഗവത് എന്നിവർക്ക് ഇന്ത്യയുടെ ശബ്ദത്തെ അടിച്ചമർത്താൻ സാധിക്കില്ലെന്നും, ഭീരുക്കൾക്ക് തങ്ങളെ ഭയപ്പെടുത്താനാകില്ലെന്നും രാഹുൽ ഗാന്ധി തുറന്നടിച്ചു. ഇത്തരം ഏകാധിപത്യ നടപടികൾ സ്വീകരിക്കുന്നവർക്ക് അധികാരം ഒഴിയേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ദേശസ്നേഹത്തിന്റെയും സന്ദേശവുമായി രാജ്യത്തെ ജനങ്ങളെല്ലാം ഒരുമിച്ചുനിന്ന് സുപ്രീം കോടതിയിലേക്ക് മാർച്ച് ചെയ്യുമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. "പേടിക്കരുത്" (Daro mat) എന്ന് ആഹ്വാനം ചെയ്തുകൊണ്ട്, ജനാധിപത്യത്തിൽ വിശ്വസിക്കുന്ന എല്ലാവരും ഈ സമരത്തിൽ പങ്കാളികളാകണമെന്നും തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യത ഉറപ്പാക്കാനായുള്ള പോരാട്ടം ശക്തമായി തുടരുമെന്നും അദ്ദേഹം ആവർത്തിച്ചു വ്യക്തമാക്കി.

അവധിയില്ലാത്ത പ്രക്ഷോഭം, ദില്ലി ഇന്നും സമരഭരിതം

അതേസമയം ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്താൽ അവധി ദിവസമായ ഞായറാഴ്ചയും ദില്ലി സമരഭരിതമായി. ഇടത് സംഘടനകളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ പലയിടത്തും പ്രതിഷേധക്കാരെയും നേതാക്കളെയും പൊലീസ് ബലം പ്രയോഗിച്ച് നീക്കി. പൊലീസ് മർദ്ദിച്ചെന്ന് ജോൺ ബ്രിട്ടാസ് എം പിയും ഇടത് സംഘടന നേതാക്കളും പരാതിപ്പെട്ടു. എസ് എഫ് ഐ, ഡി വൈ എഫ് ആ, ഐസ, എ ഐ എസ് എഫ്, ഫ്രറ്റേണിറ്റി തുടങ്ങി നിരവധി സംഘടനകൾ നടത്തിയ പ്രതിഷേധങ്ങളെല്ലാം സംഘർഷത്തിനിടയാക്കി. ഇടുങ്ങിയ അറകളുള്ള വാഹനങ്ങളിലാണ് പ്രതിഷേധക്കാരെ കസ്റ്റഡിയിൽ എടുക്കുന്നതെന് ഐസ നേതാവ് നേഹ ബോറ ആരോപിച്ചു. ഗ്യാനേഷിന്‍റെ രാജി ആവശ്യപ്പെട്ട് വ്യാപക പ്രതിഷേധം രാജ്യ തലസ്ഥാനത്ത് ഇപ്പോഴും തുടരുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഡൽഹി ഒരു പോലീസ് സ്റ്റേറ്റായി മാറി; ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാൻ പോലീസിനാകില്ല, സമരക്കാര്‍ക്കെതിരെ ക്രൂരമായ നടപടികളെന്ന് പിണറായി വിജയൻ
'മുത്തശ്ശിയുടെ മരണവിവരം അറിഞ്ഞിട്ട് ഫോൺ പോലും തന്നില്ല, കസ്റ്റഡിയിൽ നേരിട്ടത് വലിയ ട്രോമ', ദില്ലി പൊലീസിന്‍റെ വാദങ്ങൾ തള്ളി അഭിജീത് ദീപ്കെ