
ദില്ലി: മധ്യപ്രദേശില്‍ മധ്യവയസ്കയായ വിധവയെ ക്രൂരമായി ബലാത്സംഗം ചെയ്ത് സ്വകാര്യഭാഗങ്ങളില്‍ ഇരുമ്പ് ദണ്ഡ് കയറ്റിയതിനെതിരെ രൂക്ഷമായി പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ദില്ലി കൂട്ടബലാത്സംഗത്തിനോടാണ് രാഹുല്‍ ഈ അതിക്രമത്തെ താരതമ്യം ചെയ്തിരിക്കുന്നത്. മറ്റൊരു നിര്‍ഭയ കൂടി, എത്രകാലം സ്ത്രീകള്‍ ഇത്തരത്തില്‍ സഹിക്കേണ്ടി വരുമെന്നാണ് രാഹുല്‍ ട്വീറ്റില്‍ ചോദിക്കുന്നത്.
ശനിയാഴ്ച വൈകുന്നേരമാണ് രണ്ട് കുട്ടികളുടെ അമ്മയും വിധവയുമായ സത്രീ മധ്യപ്രദേശില്‍ ക്രൂരപീഡനത്തിന് ഇരയായത്. വീടിനോട് ചേര്‍ന്ന് കടനടത്തി ഉപജീവനം നടത്തിയിരുന്ന യുവതിയോട് ശനിയാഴ്ച ഏറെ വൈകി എത്തിയ നാലുപേര്‍ വെള്ളം ആവശ്യപ്പെട്ടു. യുവതി ഈ ആവശ്യം നിരസിച്ചതോടെയായിരുന്നു സംഘത്തിന്‍റെ അതിക്രമം. മധ്യവയസ്കയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ സംഘം യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ ഇരുമ്പ് ദണ്ഡ് അടിച്ച് കയറ്റുകയും ചെയ്തു.
ക്രൂരമായ പീഡനത്തിന് ശേഷമാണ് സ്വകാര്യ ഭാഗങ്ങളില്‍ ഇരുമ്പ് ദണ്ഡ് അടിച്ച് കയറ്റിയതെന്നാണ് പൊലീസ് സംഭവത്തേക്കുറിച്ച് പറയുന്നത്. ഭോപ്പാലില്‍ നിന്ന് നാല്‍പ്പത് കിലോമീറ്റര്‍ അകലെയാണ് അതിക്രമം നടന്ന സ്ഥലം. സ്ത്രീ ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്നാണ് ഡോക്ടര്‍മാര്‍ ഇന്ത്യ ടുഡേയോട് പ്രതികരിച്ചത്. സ്വകാര്യ ഭാഗങ്ങള്‍ക്ക് പുറമേ ശരീരത്തില്‍ പലയിടത്തും യുവതിക്ക് പരിക്കേറ്റിട്ടുണ്ട്. ശസ്ത്രക്രിയയിലൂടെയാണ് സ്വകാര്യഭാഗത്തില്‍ അടിച്ച കയറ്റിയ ഇരുമ്പ് ദണ്ഡ് നീക്കിയതെന്നും ആരോഗ്യ വിദഗ്ധര്‍ വിശദമാക്കി. യുവതിയുടെ വീട്ടുകാരുടെ പരാതിയില്‍ പൊലീസ് കേസ് എടുത്തു. സംഭവത്തിന് പിന്നിലുള്ള രണ്ട് പേരെ തിരിച്ചറിഞ്ഞതായാണ് പൊലീസ് പ്രതികരിക്കുന്നത്.
പ്രായപൂര്‍ത്തിയാവാത്ത രണ്ട് മക്കളാണ് അതിക്രമത്തിന് ഇരയായ സ്ത്രീയ്ക്കുള്ളത്. രേവയിലെ സഞ്ജയ് ഗാന്ധി മെഡിക്കല്‍ കോളേജിലാണ് യുവതി നിലവിലുള്ളത്. സംഭവത്തില്‍ നാലുപേരെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും ഇക്കാര്യ പൊലീസ് സ്ഥരീകരിച്ചിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam