
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ തൊഴിലില്ലായ്മ വർദ്ധിക്കുകയും സാമ്പത്തിക വളർച്ചയിൽ ഇടിവ് സംഭവിക്കുകയും ചെയ്തുവെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. മോശം ഭരണമായതിനാലാണ് രാജ്യത്തെ സാമ്പത്തിക വളർച്ചയിൽ കുത്തനെയുള്ള ഇടിവ് സംഭവിച്ചതെന്നും അദ്ദേഹം ആരോപിച്ചു. കുറഞ്ഞ ജിഡിപി, പരമാവധി തൊഴിലില്ലായ്മ എന്നാണ് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. ഒപ്പം സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കോണമിയുടെ ഗ്രാഫും രാഹുൽ ഗാന്ധി പങ്കുവെച്ചിട്ടുണ്ട്. ജിഡിപി ഡേറ്റ പുറത്തുവന്ന് ഒരു ദിവസത്തിന് ശേഷമാണ് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്.
2020-21 സാമ്പത്തിക വർഷത്തിൽ സാമ്പത്തിക വളർച്ചയിൽ ഏറ്റവും മോശം പ്രകടനമാണ് രാജ്യത്ത് സംഭവിച്ചത്. 2019-'20-ല്‍ നാലു ശതമാനം വളര്‍ച്ച നേടിയ സ്ഥാനത്താണ് സമ്പദ്ഘടന 2020-'21 സാമ്പത്തിക വര്‍ഷം 7.3 ശതമാനം താഴേക്ക് പതിച്ചത്. സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദമായ 2021 ജനുവരി-മാര്‍ച്ച് കാലയളവില്‍ 1.6 ശതമാനം വളര്‍ച്ച നേടാനായി. കാര്യശേഷിയില്ലാത്ത മോദി സർക്കാർ അധികാരത്തിലെത്തിയപ്പോൾ മുതൽ രാജ്യത്തിന്റെ സാമ്പത്തിക മേഖലയുടെ നാശം ആരംഭിച്ചു. കൊവിഡ് മഹാമാരിക്ക് മുമ്പ് തന്നെ സാമ്പത്തിക രംഗത്ത് മാന്ദ്യം സംഭവിച്ചു കഴിഞ്ഞിരുന്നു. നാൽപത് വർഷത്തിനിടയിലെ ഏറ്റവും കുറവ് സാമ്പത്തിക വളർച്ചാനിരക്കാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നതന്നും കോൺഗ്രസ് ആരോപിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam