ആർഎസ്എസിലെ സ്ത്രീകളുടെ പിന്തുണയും എനിക്കുണ്ട്, സ്ഥാപക ദിനത്തിൽ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി; 'പുരുഷാധിപത്യ ഭരണഘടനാ വിരുദ്ധ വിഭാഗം'

Published : Oct 20, 2026, 08:15 PM IST
Rahul Gandhi

Synopsis

ആർഎസ്എസ് സ്ഥാപക ദിനത്തിൽ സംഘടനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി രംഗത്തെത്തി. ആർഎസ്എസ് പുരുഷാധിപത്യ വിഭാഗമാണെന്നും എന്നാൽ അതിലെ സ്ത്രീകളുടെ പിന്തുണ തനിക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി

ആർ എസ് എസിനെതിരെ രൂക്ഷ വിമർശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. സ്ത്രീകൾ പുരുഷന്മാരുടെ സ്വത്താണെന്ന് വിശ്വസിക്കുന്ന ഭരണഘടനാ വിരുദ്ധ സമീപനം പുലർത്തുന്ന പുരുഷാധിപത്യ വിഭാഗമാണ് ആർ എസ് എസെന്നും, താൻ ശിവശക്തിയിലാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ആർ എസ് എസിന്റെ സ്ഥാപക ദിനത്തിന്റെ പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധിയുടെ രൂക്ഷ വിമർശനം. ആർ എസ് എസ് പക്ഷത്തുള്ള പല സ്ത്രീകളുടെയും പിന്തുണ തനിക്കൊപ്പമുണ്ടെന്നും, അവരുമായി ആശയപരമായി പോരാടുന്നത് തനിക്ക് സന്തോഷം നൽകുന്ന കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ആർ എസ് എസ് സ്ഥാപക ദിനത്തിൽ എല്ലാ സ്വയംസേവകർക്കും ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ രംഗത്തെത്തിയിരുന്നു. സംഘടനയെ വളർത്തിയെടുക്കാൻ സമർപ്പണബോധത്തോടെ പ്രവർത്തിച്ച മഹത്‌വ്യക്തികൾക്കെല്ലാം പ്രണാമം അർപ്പിക്കുന്നതായി മോദി എക്സിൽ കുറിച്ചു. സേവനത്തിലും രാഷ്ട്രനിർമ്മാണത്തിലും സാമൂഹിക സൗഹാർദ്ദത്തിലും ആർ എസ് എസ് മഹത്തായ ഒരു നൂറ്റാണ്ട് പൂർത്തിയാക്കിയിരിക്കുകയാണെന്ന് മോദി കുറിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജന്തർ മന്തർ പ്രതിഷേധ കേസിൽ പുതിയ നീക്കവുമായി സിജെപി, സൗരവ് ദാസിനും അശുതോഷിനും ജാമ്യം തേടി ദില്ലി ഹൈക്കോടതിയെ സമീപിച്ചു
രാജ്യത്തെ ഭിന്നിപ്പിക്കാൻ ചിലർ ശ്രമിക്കുന്നു, ശത്രുക്കൾക്കെതിരെ ഒരുമിച്ച് പോരാടണമെന്ന് മോദി; ദസ്റ സന്ദേശത്തിനിടെ പ്രധാനമന്ത്രി