രാഹുൽ ഗാന്ധി പരാജയം, മോദിക്ക് ബദൽ മമതയെന്നും തൃണമൂൽ; അധികാരക്കൊതിയെന്ന് തിരിച്ചടിച്ച് കോൺഗ്രസ്

Published : Sep 18, 2021, 07:52 AM IST
രാഹുൽ ഗാന്ധി പരാജയം, മോദിക്ക് ബദൽ മമതയെന്നും തൃണമൂൽ; അധികാരക്കൊതിയെന്ന് തിരിച്ചടിച്ച് കോൺഗ്രസ്

Synopsis

മുഖപത്രത്തിലെ വിമർശനങ്ങളിൽ മമത ബാനർജിക്കെതിരെ ശക്തമായി തിരിച്ചടിച്ച് പശ്ചിമബംഗാൾ പിസിസി അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരി രംഗത്ത് വന്നു

കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബദൽ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി മാത്രമാണെന്ന് തൃണമൂൽ കോൺഗ്രസ് മുഖപത്രം. രാഹുൽ ഗാന്ധി തികഞ്ഞ പരാജയമെന്നും വിമർശനമുണ്ട്. നിരവധി അവസരങ്ങളുണ്ടായിട്ടും രാഹുൽ പ്രയോജനപ്പെടുത്തിയില്ലെന്നും മോദിക്ക് ബദൽ മമത എന്ന പ്രചാരണ പരിപാടി ദേശവ്യാപകമായി തുടങ്ങുമെന്നും ജാഗോ ബംഗ്ള എന്ന മുഖപത്രത്തിൽ പറയുന്നു.

മുഖപത്രത്തിലെ വിമർശനങ്ങളിൽ മമത ബാനർജിക്കെതിരെ ശക്തമായി തിരിച്ചടിച്ച് പശ്ചിമബംഗാൾ പിസിസി അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരി രംഗത്ത് വന്നു. മമത ബാനർജിക്ക് അധികാരക്കൊതിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മമത ബാനർജിയുടെ ഉന്നം പ്രധാനമന്ത്രി കസേരയാണ്. മറ്റ് പാർട്ടികളെ അപമാനിക്കുന്ന നിലപാടാണ് അവരുടേതെന്നും മുഖപത്രത്തിൽ മമത തന്നെയാണ് എഴുതിപ്പിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

യാത്രക്കാരുടെ ശ്രദ്ധക്ക്, ആശ്വാസ വാർത്ത! 30 സ്പെഷ്യൽ ട്രെയിനുകൾ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ; ഇൻഡിഗോ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ റെയിൽവേ
ഇൻഡിഗോ പ്രതിസന്ധി, സിഇഒയ്ക്ക് ഗുരുതര പിഴവ്, കാരണം കാണിക്കൽ നോട്ടീസുമായി ഡിജിസിഎ, പീറ്റർ എൽബേഴ്‌സ് പുറത്തേക്കെന്ന് സൂചന