‌പ്രചാരണത്തിനിടെ ഹെലികോപ്റ്റർ പണിമുടക്കി; നന്നാക്കാന്‍ രാഹുൽ ​ഗാന്ധി ശ്രമിക്കുന്ന ചിത്രം വൈറൽ

Published : May 11, 2019, 07:11 PM ISTUpdated : May 11, 2019, 07:20 PM IST
‌പ്രചാരണത്തിനിടെ ഹെലികോപ്റ്റർ പണിമുടക്കി; നന്നാക്കാന്‍ രാഹുൽ ​ഗാന്ധി ശ്രമിക്കുന്ന ചിത്രം വൈറൽ

Synopsis

'നല്ലൊരു ടീം വർക്കെന്നു പറഞ്ഞാൽ എല്ലാ കൈകളും ഒത്തൊരുമിച്ച് ജോലി ചെയ്യുന്നതാണ്. ഹിമാചൽപ്രദേശിലെ ഉനയിൽ വച്ച് ഞങ്ങളുടെ ഹെലികോപ്റ്റർ തകരാറിലായി. പെട്ടെന്ന് തന്നെ ഞങ്ങൾ ഒരുമിച്ച് ആ പ്രശ്നം പരിഹരിച്ചു

ഷിംല: പ്രചാരണത്തിനിടെ തകരാറിലായ ഹെലികോപ്റ്റർ നന്നാക്കാൻ മുന്നിട്ടിറങ്ങി കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധി. ഹിമാചൽപ്രദേശിലെ ഉനയിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയപ്പോഴാണ് രാഹുൽ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററിന് തകരാർ സംഭവിച്ചത്. തകരാർ പരിഹരിക്കുന്ന രാഹുലിന്റെ വീഡിയോയും ചിത്രവും സമൂഹമാധ്യമങ്ങൾ വൈറലായിരിക്കുകയാണ്.

രാഹുൽ തന്നെയാണ് സംഭവത്തിന്റെ ചിത്രം തന്റെ ഇൻസ്റ്റാ​ഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. എല്ലാവരും ഒത്തൊരുമിച്ച് ഹെലികോപ്റ്ററിന്റെ പ്രശ്നം പരിഹരിച്ചുവെന്നും ​​ഗുരുതരമായി ഒന്നും സംഭവിച്ചിട്ടില്ലെന്നും രാഹുൽ ചിത്രത്തിനൊപ്പം കുറിച്ചു.

'നല്ലൊരു ടീം വർക്കെന്നു പറഞ്ഞാൽ എല്ലാ കൈകളും ഒത്തൊരുമിച്ച് ജോലി ചെയ്യുന്നതാണ്. ഹിമാചൽപ്രദേശിലെ ഉനയിൽ വച്ച് ഞങ്ങളുടെ ഹെലികോപ്റ്റർ തകരാറിലായി. പെട്ടെന്ന് തന്നെ ഞങ്ങൾ ഒരുമിച്ച് ആ പ്രശ്നം പരിഹരിച്ചു. ​ഗുരുതരമായ തകരാറായിരുന്നില്ല' - രാഹുൽ ​ഗാന്ധി ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചു.

കോൺ​ഗ്രസിന്റെ ട്വിറ്റർ  പേജിൽ ഹെലികോപ്റ്റർ ജീവനക്കാർക്കൊപ്പം പ്രശ്നം പരിഹരിക്കുന്ന രാഹുലിന്റെ വീഡിയോയും പങ്കുവെച്ചിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തമിഴ്‌നാട്ടിൽ വൻ മുന്നേറ്റമുണ്ടാക്കുമെന്ന് സർവേ ഫലം; ഡിഎംകെ സഖ്യം ജയിച്ച രണ്ട് സീറ്റുകളിൽ വിജയ് മത്സരിച്ചേക്കും
കനിമൊഴി വഴി രാഹുൽ ഗാന്ധി നേരിട്ട് ആവശ്യപ്പെട്ടു, വഴങ്ങാതെ സ്റ്റാലിൻ, ഗിരീഷ് ചോദാങ്കറിന് 'സീനിയോരിറ്റി' പോരെന്ന് ഡി.എം.കെ, സീറ്റ് ചർച്ച വഴിമുട്ടി